കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജഡകള്‍ക്ക് ഇനി സംവരണം

Google Oneindia Malayalam News

ദില്ലി: വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ഹിജഡകള്‍ക്ക് സംവരണം നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഹിജഡകളെ മൂന്നാം ലിംഗമായി അംഗീകരിച്ച ചരിത്രവിധിയിലാണ് രാജ്യത്തെ പരമോന്നത കോടതി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊപ്പം തുല്യപ്രാധാന്യത്തോടെ വേണം മൂന്നാം ലിംഗത്തിലുള്ളവരെയും കാണാന്‍. ഭിന്ന ലൈംഗികതയുടെ പേരില്‍ യാതൊരുവിധ അവഗണനയും ഉണ്ടാകാന്‍ പാടില്ല. സംവരണം ഉറപ്പുവരുത്താന്‍ ഉടന്‍ നിയമര്‍നിര്‍മാണം നടത്താന്‍ തയ്യാറാവണം.

Transgenders Happy

ഇനി മുതല്‍ റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളിലും മൂന്നാം ലിംഗത്തിനായുള്ള കള്ളിയും ഉണ്ടാകണം. നിലവില്‍ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നു രേഖപ്പെടുത്താനുള്ള സൗകര്യം മാത്രമേയുള്ളൂ. ലീഗല്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയുടെ ഹരജി പരിഗണിച്ചായിരുന്നു വിധി.

ഹിജഡകള്‍ക്ക് മൗലികാവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഏറെ നാണായി നടക്കുന്ന നിയമപോരാട്ടത്തിന് ഇതോടെ അവസാനമായി. ജസ്റ്റീസ് കെസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

English summary
In a significant step, the Supreme Court on Tuesday recognised the transgender community as a third gender along with male and female.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X