കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ആര്‍ക്കൊപ്പം നില്‍ക്കും?

Google Oneindia Malayalam News

ബാംഗ്ലൂര്‍: തെക്കേ ഇന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കര്‍ണാടക. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതീക്ഷയ്ക്ക് വകയില്ലാത്ത ബി ജെ പി കര്‍ണാടകയിലെ 28 സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സ്വാഭാവികം മാത്രം. 28 ല്‍ 20 എണ്ണമെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 19 സീറ്റുകളാണ് 2009 ല്‍ ബി ജെ പിക്ക് ഉണ്ടായിരുന്നത്.

നരേന്ദ്ര മോദി തരംഗമാണ് ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം. വോട്ടെടുപ്പിന് മുമ്പായുള്ള അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത് ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും എന്നാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒപ്പം ശക്തമായ സാന്നിധ്യമായി ജനതാദളും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 19 സീറ്റുകള്‍ കിട്ടിയപ്പോള്‍ 6 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ജനതാദളിനായിരുന്നു ബാക്കി 3 സീറ്റുകള്‍.

bjp

ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നീലേക്കനിയും അഞ്ച് തവണ ബി ജെ പി എം പിയായ അനന്ത് കുമാറും മുഖാമുഖം വരുന്ന ബാംഗ്ലൂര്‍ സൗത്താണ് കര്‍ണാടകയില്‍ ഇത്തവണത്തെ വി ഐ പി മണ്ഡലം. ബാംഗ്ലൂര്‍ നോര്‍ത്തില്‍ ബി ജെ പിയുടെ പി സി മോഹന്‍ സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്നു. ഷിമോഗയില്‍ യെഡിയൂരപ്പ, ഹസനില്‍ എച്ച് ഡി ദേവ ഗൗഡ, മാണ്ഡ്യയില്‍ രമ്യ എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ഥികളുടെ നിര.

എന്നാല്‍ 2009 ലെ കഥയല്ല ഇപ്പോള്‍ കര്‍ണാടകത്തില്‍. അധികാരം കോണ്‍ഗ്രസിന് വെച്ചുമാറേണ്ടിവന്നു. മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്‌ക്കെതിരായ ജനവികാരം പാര്‍ട്ടിയെ എങ്ങനെ ബാധിക്കും എന്ന് കണ്ട് തന്നെ അറിയണം. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ യെഡിയൂരപ്പ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി ജെ പിയിലേക്ക് തിരിച്ചെത്തിയത്.

English summary
Lok Sabha elections: Battle for survival and prestige in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X