കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിച്ചോളൂ ; ഒപ്പം ഞങ്ങളുണ്ട്

Google Oneindia Malayalam News

ന്യൂഡല്‍ഹി : '' നീ ധൈര്യമായി പ്രേമിച്ചോടാ മുത്തേ, ഞങ്ങളുണ്ട് കൂടെ. '' ജാതിയും മതവും ജാതകവുമെല്ലാം പ്രണയത്തിന് ഇടങ്കോലിടുമ്പോള്‍ ഈ വാക്കുകള്‍ ആരെങ്കിലും ഒന്നുപറഞ്ഞെങ്കിലെന്ന് എപ്പോഴെങ്കിലും മനസ്സില്‍ ആഗ്രഹിച്ചിട്ടുണ്ടോ ? സംരക്ഷണം നല്‍കാന്‍ ആരും എത്തിയില്ലെങ്കിലും ഇനി വിഷമിക്കേണ്ട...ആശ്വാസവും ധൈര്യവും സംരക്ഷണവുമേകാന്‍ ഇനി നിങ്ങള്‍ക്കൊപ്പം ലവ് കമാന്‍ഡോസുണ്ട്. നിയമപരമായി പ്രായപൂര്‍ത്തിയെത്തിയ പുരുഷനും സ്ത്രീക്കും ഒന്നിക്കാന്‍ അവസരമൊരുക്കി ശ്രദ്ധേയമാകുകയാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ' ലവ് കമാന്‍ഡോസ്' എന്ന സന്നദ്ധ സംഘടന.

' ലവ് ജിഹാദ് ' ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയില്ലാത്ത സ്ഥിതിയ്ക്ക് നമ്മുടെ നാട് ലവ് കമാന്‍ഡോസിനെ എങ്ങനെ സ്വീകരിക്കുമെന്ന വിശ്വാസക്കുറവൊന്നും ആര്‍ക്കും വേണ്ട. നാലു വര്‍ഷത്തിനിടെ 30,000 ത്തോളം പ്രണയികള്‍ക്കാണ് ഈ സന്നദ്ധസംഘടന സഹായമേകിയിട്ടുളളതായി പറയുന്നത്.

lovers

എന്തിനും ഏതിനും സംരക്ഷണമേകാന്‍ സംഘടനകളുളള നമ്മുടെ നാട്ടില്‍ സമാധാനത്തോടെ പ്രണയിക്കുന്നവര്‍ക്കും വേണ്ടേ സംരക്ഷണം. ആ ചിന്തയില്‍ നിന്നാണ് ലവ് കമാന്‍ഡോസിന്റെ പിറവി. 2010 ജൂലായില്‍ ഡല്‍ഹി സ്വദേശികളായ കമിതാക്കളുടെ സുരക്ഷയ്ക്കായാണ് സംഘടന തുടങ്ങിയത്. സഞ്ജയ് സച്‌ദേവാണ് സംഘടനയുടെ ചെയര്‍മാന്‍. ജാതിയും മതവും കാലവും ദേശവുമൊന്നും പ്രണയത്തിന് ഒരിക്കലും തടസ്സമാകാന്‍ അനുവദിച്ചുകൂടായെന്നാണ് സഞ്ജയ് സച്‌ദേവിന്റെ പക്ഷം. അതുകൊണ്ടുതന്നെ പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പോലീസിന്റെയും പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് അഭയം നല്‍കി സ്വതന്ത്രമായി വിവാഹം കഴിക്കാനുളള അവസരം ഒരുക്കുന്നു.

ഇന്ത്യയിലെ 12 നഗരങ്ങളിലായി ഇന്ന് സംഘടനയ്ക്ക് താത്ക്കാലിക കേന്ദ്രങ്ങളുണ്ട്. ഹെല്‍പ്പ്‌ലെന്‍ നമ്പറുകളില്‍ വിളിച്ചാല്‍ സഹായം ലഭ്യമാകും. രണ്ട് ഹെല്‍പ്പ്‌ലെന്‍ നമ്പറുകളാണ് നിലവിലുളളത്. ദിവസവും നിരവധി പേരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഇതിലേക്ക് വിളിക്കാറുളളത്.

ഞങ്ങള്‍ പ്രണയിക്കുന്നുവെന്ന് അറിയിച്ചാലുടന്‍ ലവ് കമാന്‍ഡോസ് വിവാഹം കഴിപ്പിച്ച് വിടുമെന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട കേട്ടോ. സംരക്ഷണം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ആദ്യം കൗണ്‍സലിങ് നല്‍കും. തീരുമാനം ദൃഢമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് വിവാഹവും സംരക്ഷണവുമെല്ലാം...

English summary
the voluntary organisation, which mainly operates in Delhi claims to provide protection to lovers. it guards them from the wrath of their angry parents, families or police, helps them fight harassment and give them shelter so they can marry freely.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X