കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വീണ്ടും പണികിട്ടി; ഡപ്യൂട്ടി സ്പീക്കര്‍ ജയലളിതയ്ക്ക്!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പ്രതിപക്ഷ നേതാവ് സ്ഥാനം സംബന്ധിച്ച തര്‍ക്കം എങ്ങും എത്താതെ പോകുന്നതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അണ്ണാ ഡി എം കെയിലെ എം തമ്പിദുരൈ ആയിരിക്കും ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍. 2009 മുതല്‍ അണ്ണാ ഡി എം കെയുടെ ലോക്‌സഭ നേതാവാണ് തമ്പിദുരൈ. 1985 മുതല്‍ 89 വരെ ഡെപ്യൂട്ടി സ്പീക്കറായും 1998 - 99 കാലത്ത് കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാരൂരില്‍ നിന്നാണ് തമ്പിദുരൈ ഇത്തവണ ലോക്‌സഭയിലെത്തിയത്.

thambidurai

രാജ്യസഭയില്‍ അണ്ണാ ഡി എം കെയ്ക്കുള്ള അംഗബലത്തില്‍ കൂടി കണ്ണ് വെച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജയലളിതയ്ക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയില്‍ 37 അംഗങ്ങളുള്ള അണ്ണാ ഡി എം കെയ്ക്ക് രാജ്യസഭയില്‍ 11 എം പിമാരുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവായ സുമിത്ര മഹാജനാണ് ലോക്‌സഭ സ്പീക്കര്‍.

ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ തങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി അടക്കമുള്ളനേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ലോക്‌സഭയിലെ അംഗസംഖ്യയുടെ പത്ത് ശതമാനം ആളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം കോണ്‍ഗ്രസിന് കിട്ടാനിടയില്ല. 55 എം പിമാര്‍ വേണ്ട സ്ഥാനത്ത് വെറും 44 എം പിമാരെ കോണ്‍ഗ്രസിന് ഉള്ളൂ.

English summary
Report says that senior leader of AIADMK, M Thambidurai to be deputy Speaker of the 15th Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X