കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയ്ക്ക് കൈ തുടക്കാന്‍ മുന്‍ വനിതാ എംപിയുടെ സാരി!

Google Oneindia Malayalam News

ഇന്‍ഡോര്‍: പൊതുപരിപാടിക്കിടെ പരസ്യമായി മുന്‍ എം പിയുടെ സാരിയില്‍ കൈ തുടച്ച എം എല്‍ എയെ എന്ത് വിളിക്കണം. തല്‍ക്കാലം മറ്റൊന്നും വിളിക്കാന്‍ നിര്‍വാഹമില്ല. എം എല്‍ എ എന്ന് തന്നെ വിളിച്ചേ പറ്റൂ. മധ്യപ്രദേശിലെ സിയോനിയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ ദിനേശ് റായി ആണ് ഈ തമാശ കാണിച്ചത്. മുന്‍ പാര്‍ലമെന്റംഗമായ നീത പതേരിയയുടെ സാരിയിലാണ് ഇയാള്‍ കൈ തുടച്ചത്.

സംഭവം വിവാദമായെങ്കിലും എം എല്‍ എ താന്‍ ചെയ്ത കാര്യത്തില്‍ പശ്ചാത്തപിക്കാനൊന്നും നിന്നില്ല. വേറെ എവിടെയാണ് ഞാന്‍ കൈ തുടക്കുക. അവര്‍ എന്റെ പെങ്ങളാണ്. കുറേ നേരമായി എന്നോട് സാധനങ്ങള്‍ പിടിക്കാന്‍ അവര്‍ പറയുന്നു. എന്നാല്‍ സാരിയില്‍ കൈ തുടച്ച് വൃത്തിയാക്കാമെന്ന് ഞാന്‍ കരുതി. ശരിക്കും എന്റെ കൈ വൃത്തിയുള്ളതായിരുന്നു. തമാശയ്ക്കാണ് അങ്ങനെ ചെയ്തത്. ഞാന്‍ അവരെ തൊട്ടിട്ടില്ല.

mla-wipes-off-hand-ex-mp-saree

എന്നാല്‍ എം എല്‍ എയുടെ പ്രവൃത്തി നീത പതേരിയയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അയാള്‍ എന്നെ പെങ്ങളെന്നോ നാത്തൂനെന്നോ വിളിച്ചോട്ടെ പ്രശ്‌നമില്ല. എന്നാല്‍ എം എല്‍ എ കുറച്ചുകൂടി അന്തസ്് കാണിക്കണം. അവരവരുടെ നില മറന്ന് പെരുമാറരുത് - നീത പതേരിയ പറഞ്ഞു. നിത പതേരിയയുടെ അടുത്ത് തമാശ കാണിച്ചതാണ് എന്ന എം എല്‍ എയുടെ വാദവും വിലപ്പോയില്ല.

മധ്യപ്രദേശിലെ കാര്‍ഷിക മന്ത്രി ഗൗരിശങ്കര്‍ വൈസന്‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് ഈ സംഭവം ഉണ്ടായത്. എം എല്‍ എയ്‌ക്കെതിരെ നിത പതേരിയ ബി ജെ പി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് മുന്‍ എം പിയായ നിത പതേരിയ.

English summary
MLA plays joke with former MP Neeta Pateriya's saree. Dinesh Rai, a legislator from MP, wiped his hands off the former MP's saree at a public function on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X