കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് മുന്പ് വധു വരന്മാര്‍ ലൈംഗിക ശേഷി പരിശോധിയ്ക്കണം; കോടതി

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: വിവാഹത്തിന് മുമ്പ് വധു വരന്മാര്‍ ലൈംഗിക ശേഷി ഇല്ലാത്തവരല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗിക ശേഷി ഇല്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് ഒട്ടേറെ വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധനയിലൂടെ ഉറപ്പ് വരുത്തിയാല്‍ വിവാഹമോചനം തടയാമെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എന്‍ കിരുബകരന്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ നിയമങ്ങള്‍ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമം ഉണ്ടാക്കുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കാന്‍ കേന്ദ്രത്തോടും കോടതി നിര്‍ദ്ദേശിച്ചു. ലൈംഗിക ശേഷി മറച്ച് വച്ച് വിവാഹം കഴിയ്ക്കുന്നത് കുറ്റകരമാക്കണമെന്നും കോടതി പറഞ്ഞു.

Love

തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ഭര്‍ത്താവിന് ലൈംഗിക ശേഷി ഇല്ലെന്ന് കാട്ടി നല്‍കിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മധുര ബഞ്ചിന്റെ നിരീക്ഷണം. തനിയ്ക്ക് ലൈംഗിക ശേഷിയില്ലെന്ന പരിശോധന ഫലമില്ലാതെ വിവാഹമോചനഹര്‍ജി നല്‍കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈേേക്കാടതിയെ സമീപിയ്ക്കുകയായിരുന്നു. ലൈംഗികശേഷി ഇല്ലെന്ന കാരണത്താലുള്ള വിവാഹമോചനകേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന നിയമം കൊണ്ടുവരണമെന്നും കോടതി.

English summary
Madras High Court push for pre-marital clinical examinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X