കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മാത്രമല്ല ഇവരും കുറ്റക്കാര്‍

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ:1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ എഐഎഡിഎംകെ നേതാവ് ജയലളിത 66 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. 1996 ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്.

കേസില്‍ ജയലളിത ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. അഴിമതി നിരോധന വകുപ്പ് 13 (1) ഇ പ്രകാരം ജയലളിതയടക്കമുളള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ ജയളിതയെക്കൂടാതെയുള്ള മറ്റ് പ്രതികള്‍ ആരൊക്കെയാണെന്ന് അറിയേണ്ടേ? കാണൂ

ജയലളിത

ജയലളിത

66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയില്‍ മുഖ്യപ്രതിയാണ് ജയലളിത. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.ഒരു രൂപ ശമ്പളം പറ്റി ജോലി ചെയ്യുമെന്നായിരുന്നു അന്ന് ജയലളിത നടത്തിയ പ്രഖ്യാപനം

ശശികല നടരാജന്‍

ശശികല നടരാജന്‍

ശശികലയുടെ സന്തത സഹചാരിയായ ശശികലയാണ് കേസിലെ മറ്റൊരു പ്രതി. പരാതിയില്‍ പറയുന്ന കാലഘട്ടത്തില്‍ ജയലളിതയ്‌ക്കൊപ്പമുണ്ടായിരുന്ന ഇവരും ആഢംബര പ്രേമിയായിരുന്നു. സ്വര്‍ണവും വിലകൂടിയ പട്ട് സാരികളും ധരിച്ചെത്തുന്നത് വിവാദമായിരുന്നു

ഇളവരശി

ഇളവരശി

ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. ഇവരും കേസില്‍ പ്രതിയാണ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു

സുധാകരന്‍

സുധാകരന്‍

ജയലളിതയുടെ വളര്‍ത്തു മകന്‍ സുധാകരനും കേസില്‍ പ്രതിയാണ്. എ ആര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ള പ്രമുഖരുടെ ഗാനമേളയോടെയാണ് സുധാകരന്റെ വിവാഹം അത്യാഢംബര പൂര്‍ണമായി ജയലളിത നടത്തിയത്. അന്ന് റഹ്മാന് കൊടുത്ത പ്രതിഫലം പോലും അനധികൃതമായി സമ്പാദിച്ചതാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.

English summary
Main accused in Disproportionate assets case; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X