കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ തല മൊട്ടയടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Google Oneindia Malayalam News

orissa
ഭുവനേശ്വര്‍: ഭാര്യയുടെ തല മൊട്ടയടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ബ്ലേഡ് കൊണ്ട് മുറിച്ച് പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഭാര്യ യശോദയുടെ പരാതിയിന്മേലാണ് ഭുവനേശ്വറിലെ രഞ്ജന്‍ പാണ്ഡയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്രയും അക്രമങ്ങള്‍ക്ക് പുറമേ ഇയാള്‍ ഭാര്യയെ ട്യൂബ് ലൈറ്റ് കൊണ്ട് കുത്തി കൊലപ്പെടുത്താനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

സെപ്തംബര്‍ 23 നായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ രഞ്ജന്‍ പാണ്ഡെ യശോദയുടെ തല മൊട്ടയയിക്കുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ബ്ലേഡ് കൊണ്ട് മുറിക്കുകയുമായിരുന്നു. 'വയറ്റില്‍ ട്യൂബ് ലൈറ്റ് പൊട്ടിച്ച് കുത്തിക്കയറ്റി. വേദന കൊണ്ട് കരഞ്ഞ എന്നെ പിടിച്ചുനിര്‍ത്തി ബലമായി വയറ്റിലെ മുറിവ് തുന്നിക്കെട്ടി' - യശോദ പറഞ്ഞു.

മുറിവുകള്‍ ഭേദമാകുന്നതിന് മുന്‍പ് തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ബലപ്രയോഗത്തിലൂടെ ഭര്‍ത്താവ് ഇവരെ പീഡിപ്പിച്ചു. ഒടുവില്‍ സഹോദരനെ വിളിച്ചുവരുത്തി ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. ഇവരെ പോലീസുകാര്‍ അധിക്ഷേപിക്കുകയും മഹിളാ സ്റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രെ. തുടര്‍ന്ന് യശോദയുടെ പരാതിയിന്മേല്‍ രഞ്ജന്‍ പാണ്ഡയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2005 ലാണ് ഇവര്‍ വിവാഹിതരായത്.

English summary
A man was arrested for tonsuring his wife, slashing her private parts with a blade and stabbing her with a tube light in Bhubaneswar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X