കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാഴ്ചകൊണ്ട് ഏഴ് കൊലപാതകങ്ങള്‍; ഇത് സുബ്ബരായന്റെ കുരുതി

  • By Soorya Chandran
Google Oneindia Malayalam News

സേലം: നിതാരി കൂട്ടക്കൊലയെ ഓര്‍മിപ്പിക്കുന്ന ക്രൂരകൃത്യങ്ങളുടെ വാര്‍ത്തകള്‍ വീണ്ടും. തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് ഇത്തരമൊരു വാര്‍ത്ത. വെറും 15 ദിവസങ്ങള്‍ കൊണ്ട് ഏഴ് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്.

സേലം സ്വദേശിയായ എ സുബ്ബരായന്‍ എന്ന 27 കാരനാണ് ഈ കൊലപാതകങ്ങള്‍ എല്ലാം ചെയ്തത്. കൊന്നതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. രണ്ട് വയസ്സുള്ള ഒരു കുഞ്ഞിനേയും ഇയാള്‍ കൊന്നിട്ടുണ്ട്. താന്‍ കൊല ചെയ്ത സ്ത്രീകളില്‍ മൂന്ന് പേരെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് സുബ്ബരായന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Blood Knife

രണ്ടാനമ്മയുടെ പീഡനം കാരണം വീടുവിട്ടിറങ്ങിയതാണ് താനെന്ന് സുബ്ബരായന്‍ പോലീസിനോട് പറഞ്ഞു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത്. സേലം, അരിയല്ലൂര്‍, ട്രിച്ചി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ അതിക്രമങ്ങളെല്ലാം.

കൊല നടത്തിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇയാള്‍ മോഷണവും നടത്തിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. രണ്ടാനമ്മടോയുള്ള പ്രതികാരമാണ് ഇത്തരം കൊലകള്‍ക്ക് പിറകിലെന്നാണ് ഇയാള്‍ പറയുന്നത്.

2012 ല്‍ സ്വന്തം മാതൃമാതാവിനെ കൊന്നുകൊണ്ടായിരുന്നു സുബ്ബരായന്റെ കൊലപാതകങ്ങള്‍ തുടങ്ങിയത്. പിന്നീട് പലയിടത്തായാണ് കൊലകള്‍ നടത്തിയത്. കൊല നടത്തിയ സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച തുകകള്‍ തുച്ഛമാണ്. അതുകൊണ്ട് തന്നെയാണ് കൊലകള്‍ മോഷണത്തിന് വേണ്ടിയല്ല എന്ന് പോലീസ് സംശയിക്കുന്നത്.

അരിയല്ലൂര്‍ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതായിരുന്നു അവസാന സംഭവം. ഭാര്യയേയും ഭര്‍ത്താവിനേയും രണ്ട് വയസ്സുള്ള കുഞ്ഞിനേയും ആണ് ഇയാള്‍ കൊന്നത്. യുവതിയായ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

സേലത്തിനടുത്ത് മോഷണശ്രമത്തിനിടെ പിടിയിലായപ്പോഴാണ് സുബ്ബരായന്‍ തന്റെ കൊലപാതക പരമ്പരയെപ്പറ്റി പോലീസിനോട് പറഞ്ഞത്.

English summary
Police arrested a serial killer and rapist in Salem district late Saturday night and charged him with murdering seven people, including five women and a two-year-old girl, in a bloody rampage that lasted 15 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X