കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസ് അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ലോക പ്രശസ്ത മാന്‍ഡലിന്‍ കലാകാരന്‍ യു ശ്രീനിവാസ് ചെന്നൈയില്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം.

മാന്‍ഡലിന്‍ ശാസ്ത്രീയമായി പഠിക്കാതെ അതിന്റെ ഉയരങ്ങളിലെത്തിയ വ്യക്തിയായിരുന്നു ശ്രീനിവാസ്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സെപ്തംബര്‍ 19 ന് രാവിലെ ഒമ്പത് മണിക്കായിരുന്നു മരണം.

ബാല്യകാലത്ത് തന്നെ പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച ശ്രീനിവാസിനെ പിതാവ് സത്യനാരായണ ആയിരുന്നു സംഗീതത്തിന്റെ ലോകത്തേക്ക് കൊണ്ടുവന്നത്. പാശ്ചാത്യ സംഗീതോപകരണമായ മാന്‍ഡലിനെ കര്‍ണാടക സംഗീതത്തിലേക്ക് ഇഴചേര്‍ത്ത മഹാപ്രതിഭയായിരുന്നു അദ്ദേഹം. യു ശ്രീനിവാസിന്റെ ജീവിതത്തിലൂടെ...

ജനനം

ജനനം

1969 ഫെബ്രുവരി 28 ന് ആന്ധ്ര പ്രദേശിലെ പാലക്കില്‍ ആണ് യു ശ്രീനിവാസിന്റെ ജനനം. പിതാവ് സത്യനാരായണനും മാന്‍ഡലിന്‍ വാദകനായിരുന്നു.

ആറാം വയസ്സില്‍ മാന്‍ഡലിന്‍ കയ്യില്‍

ആറാം വയസ്സില്‍ മാന്‍ഡലിന്‍ കയ്യില്‍

തന്റെ ആറാം വയസ്സില്‍ മാന്‍ഡലിന്‍ കയ്യിലെടുത്ത അപൂര്‍വ്വ പ്രതിഭയായിരുന്നു യു ശ്രീനിവാസന്‍. മകന്റെ സംഗീതവാസന തിരിച്ചറിഞ്ഞ പിതാവ് മികച്ച പ്രോത്സാഹനം നല്‍കി.

അരങ്ങേറ്റം

അരങ്ങേറ്റം

ഒമ്പതാം വയസ്സിലാണ് മാന്‍ഡലിനില്‍ ശ്രീനിവാസന്റെ അരങ്ങേറ്റം. ത്യാഗരാജ സംഗീതോത്സവത്തില്‍ വച്ചായിരുന്നു ഇത്.

പത്മശ്രീ പുരസ്‌കാരം

പത്മശ്രീ പുരസ്‌കാരം

തന്റെ 29-ാം വയസ്സില്‍ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭയായിരുന്നു ശ്രീനിവാസ്. 1998 ലാണ് രാജ്യ ശ്രീനിവാസിനെ പത്മശ്രീ നല്‍കി ആദരിച്ചത്.

സംഗീതനാടക അക്കാദമി പുരസ്‌കാരം

സംഗീതനാടക അക്കാദമി പുരസ്‌കാരം

2010 ല്‍ ശ്രീനിവാസിന് സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.

പ്രകടനങ്ങള്‍

പ്രകടനങ്ങള്‍

1983 ല്‍ ബെര്‍ലിനില്‍ നടന്ന് ജാസ് ഫെസ്റ്റില്‍ ശ്രീനിവാസന്‍ പങ്കെടുത്തു. സദസ്സിനെ ആനന്ദ നിര്‍വൃതിയിലാഴ്ത്തിയ പ്രകടനമായിരുന്നു അന്ന് അദ്ദേഹം കാഴ്ചവച്ചത്. സദസ്സിന്റെ ാവശ്യപ്രകാരം വീണ്ടും വീണ്ടും അദ്ദേഹത്തിന് മാന്‍ഡലിന്‍ വായിക്കേണ്ടി വന്നു.

സംഗീത വിദ്യാലയം

സംഗീത വിദ്യാലയം

ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന പേരില്‍ ഒരു സംഗീത വിദ്യാലയം നടത്തി വരികയായിരുന്നു ശ്രീനിവാസ്.

പ്രിയ സഹോദരന്‍

പ്രിയ സഹോദരന്‍

ശ്രീനിവാസിന്റെ സഹോദരന്‍ യു രാജേഷും മാന്‍ഡലിന്‍ രംഗത്തെ വിദഗ്ധനാണ്.

പാശ്ചാത്യം

പാശ്ചാത്യം

തികച്ചും പാശ്ചാത്യമായ മാന്‍ഡലിന്‍ എന്ന സംഗീത ഉപകരണത്തെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലേക്ക് ചേര്‍ത്ത് വച്ചത് ശ്രീനിവാസ് ആയിരുന്നു.

 തീരാനഷ്ടം

തീരാനഷ്ടം

യു ശ്രീനിവാസിന്റെ മരണം ഇന്ത്യന്‍ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്നാണ് ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്‍ പ്രതികരിച്ചത്.

English summary
Mandolin U Srinivas, popular Carnatic musician, passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X