കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതി ഇന്ത്യ; മംഗള്‍യാന്‍ ചൊവ്വയില്‍!

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഓരോ ഭാരതീയനും രോമഹര്‍ഷം പകരുന്ന മുഹൂര്‍ത്തമാണിത്. ലോക ബഹിരാകാശ ചരിത്രത്തില്‍ തന്നെ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യ രാജ്യമെന്ന ചരിത്രത്തിലെ പദവി ഇന്ത്യയ്ക്ക് സ്വന്തം. ഈ ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാംഗ്ലൂരിലെ ഇസ്രോ ആസ്ഥാനത്തെത്തി.

രാവിലെ 7.17നാണ് മംഗള്‍യാനെ ഭ്രമണപഥത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പേടകത്തിലെ ലിക്വിഡ് അപ്പോജി എഞ്ചിന്‍ 24 മിനിട്ട് വിജയകരമായി ജ്വലിപ്പിച്ചാണ് 7.41ന് മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പേടകത്തിലെ മൊമന്റം വീല്‍ ഉപയോഗിച്ച് ദിശ തിരിച്ച ശേഷം, ലാം എഞ്ചിനും എട്ട് ത്രസ്റ്ററുകളും ഉപയോഗിച്ച് വേഗത സെക്കന്‍ഡില്‍ 22 കിലോമീറ്ററില്‍ നിന്ന് 1.1 കിലോമീറ്റായി കുറച്ച് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തള്ളി നീക്കുകയായിരുന്നു.

mangalyaan

പേടകത്തെ 180 ഡിഗ്രി പുറംതിരിച്ച ശേഷം നടക്കുന്ന ഈ ജ്വലനത്തിന്റെ ഫലമായി പേടകത്തിന് പിന്നിലേക്ക് ലഭിച്ച തള്ളാണ് പേടകത്തെ ഭ്രമണപഥത്തിലേക്ക് നീക്കിയത്. ഇപ്പോള്‍ ചൊവ്വയില്‍ നിന്ന് കുറഞ്ഞ ദൂരം 434 കിലോമീറ്ററും കൂടിയ ദൂരം 80,000 കിലോമീറ്ററുമാണ്. 8.05ന് ആസ്‌ട്രേലിയയിലെ കാന്‍ബറയിലെ സ്‌റ്റേഷനില്‍ പേടകത്തില്‍ നിന്ന് രണ്ടു തവണ സിഗ്നല്‍ ലഭിച്ചതോടെ പേടകം ചൊവ്വയെ ചുറ്റുന്നതായി ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചു.

അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനു മുമ്പ് ചൊവ്വാ ദൗത്യം വിജയകരമാക്കിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ഒരേയൊരു രാജ്യമെന്ന ബഹുമതിയ്‌ക്കൊപ്പം, ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കാണ്. 2013 നവംബര്‍ അഞ്ചിനാണ് ഇന്ത്യ മംഗള്‍യാനെ ചൊവ്വയിലേക്ക് അയച്ചത്.

English summary
India's maiden mission to Mars, Mangalyaan, has performed to perfection and now is racing for its historic rendezvous with the Red Planet. Prime Minister Narendra Modi is among the audience at the mission control centre in Bangalore which will cheer Mangalyaan on towards its destination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X