കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ പുസ്തകം എഴുതും; മന്‍മോഹന്‍ സിംഗിന്റെ പിന്തുണ

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശ കാര്യമന്ത്രിയുമായ നട് വര്‍ സിങിന്റെ പുസ്‌കത്തിനെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. ഞാനും ഒരു പുസ്തകം എഴുതും. അപ്പോള്‍ നിങ്ങള്‍ക്ക് സത്യങ്ങള്‍ വ്യക്തമാകും. ഇതിലും മോശമായത് താന്‍ അനുഭവിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കൊലപാതകങ്ങളെ പരാമര്‍ശിച്ച് സോണിയ പറഞ്ഞു.

പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും സോണിയാ ഗാന്ധിയെ തടഞ്ഞത് രാഹുല്‍ ഗാന്ധിയാണ് എന്നായിരുന്നു സിങിന്റെ വിവാദ വെളിപ്പെടുത്തല്‍. സംഭവത്തില്‍ സോണിയാ ഗാന്ധിയെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രംഗത്തെത്തി. യു പി എ സര്‍ക്കാരിന്റെ കാലത്ത് ഫയലുകള്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ അയച്ചിരുന്നു എന്ന പരമാര്‍ശം വാസ്തവവിരുദ്ധമാണ്.

sonia-gandhi

അച്ഛനും മുത്തശ്ശിയും കൊല്ലപ്പെടുന്നത് കണ്ട രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിക്ക് അപകടം പറ്റുമെന്ന് കരുതിയെങ്കില്‍ തെറ്റുപറയാനാകില്ല എന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സിഹിന്റെ വെളിപ്പെടുത്തലിനെ ന്യായീകരിക്കുന്നത്. പ്രധാനമന്ത്രിപദം സ്വയം ത്യജിച്ച സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് മന്‍മോഹന്‍ സിംഗിനെ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്.

എന്നാല്‍ സോണിയാ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തെക്കാള്‍ ഗൗരവതരമാണ് സര്‍ക്കാര്‍ ഫയലുകള്‍ സോണിയാ ഗാന്ധിയുടെ വസതിയായ നമ്പര്‍ പത്ത് ജനപഥില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കൊണ്ടുപോകാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍. ഐ എസ് ഓഫീസറായ പുലോക് ചാറ്റര്‍ജിയാണ് ഇത് ചെയ്തിരുന്നതെന്നും സിങ് പറയുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാറുവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

English summary
Manmohan backs Sonia Gandhi and refutes claims made by Natwar Singh in his book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X