കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവെന്‍ എത്തി... മംഗള്‍യാന്‍ എത്തുമോ...?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍ നിര്‍ണായക ഘട്ടത്തില്‍. സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഉച്ചക്ക് ശേഷമുള്ള നാല് സെക്കന്‍ഡുകളാണ് നിര്‍ണായകം. ഇതിനിടെ അമേരിക്കയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര പര്യവേഷണ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റ് മിഷന്‍. ബുധനാഴ്ചയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കേണ്ടത്.

Mangalyaan

ലിക്വിഡിറ്റ് അപോജീ മോട്ടോര്‍ അഥവ ലാം വിജയകരമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ മംഗള്‍യാന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാനാവൂ. നാല് സെക്കന്‍ഡ് നീളുന്ന പരീക്ഷണ ജ്വലനം വിജയിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. തിങ്കളാഴ്ച ഉച്ചക്ക് 2:30 നാണ് ദ്രവ എന്‍ജിന്റെ ജ്വലന പരീക്ഷണം നടക്കുക.

2013 ഡിസംബര്‍ 1 നായിരുന്നു മംഗള്‍യാന്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം വിട്ട് പുറത്തേക്ക് പോയത്. അതുവരെ ലാമിന്റെ സഹായത്തോടെയായിരുന്നു മംഗള്‍യാന്റെ മുന്നേറ്റം. എന്നാല്‍ അതിന് ശേഷമുളള 300 ദിനങ്ങള്‍ ലാം നിശ്ചലമാണ്. ഇത്രയും നാളത്തെ വിശ്രമത്തിന് ശേഷം വീണ്ടും ലാമിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമേ ദൗത്യം വിജയത്തിലേക്ക് നീങ്ങൂ.

ഏതെങ്കിലും കാരണത്താല്‍ ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങളും ശാസ്ത്രജ്ഞര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Mars orbiter faces crucial test on September 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X