കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിള്‍ നിരോധനം:മേധ മമതക്ക് കത്തെഴുതി

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: നഗരത്തില്‍ സൈക്കിളുകള്‍ നിരോധിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ മേധ പട്കര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. നഗരത്തില്‍ യന്ത്രവത്കൃത വാഹനങ്ങളല്ലാതെ ഒന്നും ഉപയോഗിക്കരുതെന്നാണ് ഉത്തരവ്.

സാധാരണക്കാരന്റെ വാഹനമായ സൈക്കിള്‍ നിരോധിക്കരുതെന്നാണ് മേധയുടെ ആവശ്യം. സാധാരണക്കാര്‍ക്ക് ഭാരമുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സൈക്കിള്‍. സൈക്കിള്‍ മാത്രമല്ല, സൈക്കിള്‍ റിക്ഷകളും, കൈവണ്ടികളും എല്ലാം തന്നെ നഗരത്തില്‍ നിരോധിച്ചിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെയാണ് ഇത് ബാധിക്കുകയെന്നും മേധ പറയുന്നു. സര്‍ക്കാരിന്റെ നടപടി പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും എതിരെയുള്ളതാണെന്നും മേധ കത്തില്‍ പറയുന്നുണ്ട്.

Hawkers

2006 ലെ ദേശീയ നഗരഗതാഗത നയത്തിന് എതിരാണ് സര്‍ക്കാരിന്റെ ഉത്തരവ് എന്ന് മേധ പട്കര്‍ പറയുന്നു. യന്ത്ര രഹിത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

കൊല്‍ക്കത്തിലെ സാധാരണക്കാരുടെ വരുമാനമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് കൈവണ്ടികളിലും സൈക്കില്‍ റിക്ഷകളിലും ഉള്ള ചരക്ക് കടത്ത്. ഇവ രണ്ടും നിരോധിക്കുന്നത് പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നീതികേടാണെന്ന് മേധ കത്തില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഇന്ത്യയിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവും അധികം ഗതാഗത പ്രശ്നങ്ങള്‍ ഉളള നഗരമാണ് കൊല്‍ക്കത്ത. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് സൈക്കിളുകള്‍ കൂടുതലുളള നഗരവും കൊല്‍ക്കത്ത തന്നെ. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കത്ത, പെട്രോളിയം ഇന്ധനങ്ങള്‍ ആവശ്യമില്ലാത്ത സൈക്കിളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരോധനം ഏര്‍പ്പെടുത്തുന്നത് മമതയുടെ പാര്‍ട്ടിയുടെ മുദ്രാവക്യത്തിന് പോലും ചേരുന്നതല്ല എന്നും മേധ പട്കര്‍ ഓര്‍മിപ്പിച്ചു.

English summary
Social activist Medha Patkar has appealed to West Bengal Chief Minister Mamata Banerjee to revoke the blanket ban on cycling in Kolkata, saying this will work against poor and working class people who are dependent on this "inexpensive" mode of transport to earn a living.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X