കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ ശിക്ഷിച്ചത് പ്രധാനവാര്‍ത്തയാക്കാതേയും ഒരു പത്രം

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസില്‍ ജയലളിതക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചതായിരുന്നു സെപ്റ്റംബര്‍ 27 ലെ രാജ്യത്തെ ഏറ്റവും പ്രധാന വാര്‍ത്ത. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ട് സ്വര്‍ണമെഡല്‍ നേടിയതും എല്ലാം ജയലളിതയുടെ വാര്‍ത്തയില്‍ മുങ്ങിപ്പോയിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 28 ന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ പത്രങ്ങളില്‍ ഒന്നില്‍ ജയലളിതക്ക് ശിക്ഷ വിധിച്ച വാര്‍ത്ത ഒന്നാം പേജില്‍ ഇടം കണ്ടില്ല. രണ്ട് മൂന്ന് പേജുകളിലും വാര്‍ത്ത ഇല്ല. നാലാം പേജിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.

New Indian Express

ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങുന്ന ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ജയലളിത വാര്‍ത്ത ഒന്നാം പേജിലില്ലാതെ തമിഴ്‌നാട്ടില്‍ പുറത്തിറങ്ങിയ ഏക പത്രം. ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പ്രധാന പത്രം ഒന്നാം പേജില്‍ നല്‍കിയില്ല എന്നത് കൗതുകം തന്നെ.

സ്വന്തം ലേഖകന്റെ വാര്‍ത്ത പോലും അല്ല ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സണ്‍ഡേ എക്‌സ്പ്രസ് ഉപയോഗിച്ചിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ പിടിഐയുടെ വാര്‍ത്തയാണ്.

ഇത് കൂടാതെ ജയലളിത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാര്‍ത്തകള്‍ കൂടിയാണ് പത്രം കൊടുത്തിട്ടുള്ളത്. ഒരു എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളമുള്ള പ്രതിഷേധവും.

ഇന്ത്യയിലെ ദേശീയ പത്രങ്ങളും, മറ്റ് സംസ്ഥാനങ്ങളിലെ പല പദേശിക പത്രങ്ങളും ഒന്നിലധികം പേജുകളാണ് ജയലളിതക്ക് ശിക്ഷകിട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.

English summary
Media shocker: Chennai-based English newspaper skips Jayalalithaa's verdict on front page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X