കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശ ചതുര്‍ഥിക്ക് അഞ്ച് ദിവസം അവധി?

Google Oneindia Malayalam News

മുംബൈ: ഗണേശ ചതുര്‍ഥി പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അഞ്ച് ദിവസം അവധി വേണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ വിദ്യാര്‍ഥി സംഘടനയുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഇതേ സംഘടനയുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാരില്‍ നിന്നും സ്‌കൂളുകള്‍ക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ല.

ഗണേശ ചതുര്‍ഥിക്ക് എത്ര ദിവസം അവധി നല്‍കണം എന്നറിയാതെ വട്ടം ചുറ്റുകയാണ് സ്‌കൂളുകള്‍. കഴിഞ്ഞ വര്‍ഷം അവസാന നിമിഷം അയച്ച സര്‍ക്കുലറിലൂടെയാണ് അഞ്ച് ദിവസം അവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അഞ്ച് ദിവസത്തെ അവധി മറ്റ് അവധികളെയുംസിലബസിനെയും ബാധിക്കും എന്നതിനാല്‍ ഇതിനോട് സ്‌കൂളുകള്‍ക്കും വലിയ താല്‍പര്യം ഇല്ല.

ganesh-festival

എന്നാല്‍ ഗണേശ ചതുര്‍ഥി മുംബൈക്കാരുടെ ഏറ്റവും വലിയ ആഘോഷമാണെന്നും കുട്ടികള്‍ കുടുംബത്തോടൊപ്പം യാത്രകള്‍ പോകുന്ന കാലമാണ് എന്നും പറഞ്ഞാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ വിദ്യാര്‍ഥി സേന അഞ്ച് ദിവസത്തെ അവധി ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഇത് ബാധകമാണ്. വിവിധ തലങ്ങളില്‍ നിന്നും അവധി ആവശ്യങ്ങള്‍ ഉയരുന്നുണ്ട് എന്ന് കാണിച്ച് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ട്.

ആഗസ്ത് 29 നാണ് ഈ വര്‍ഷം ഗണേശ ചതുര്‍ഥി. ഇത് വെള്ളിയാഴ്ചയാണ്. ശനിയും ഞായറും അവധി. തുടര്‍ന്ന് രണ്ട് ദിവസം കൂടി അവധി കൊടുത്താല്‍ വലിയ നഷ്ടങ്ങളില്ലാതെ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഒരു പ്രത്യേക മതക്കാരുടെ ആഘോഷത്തിന് വേണ്ടി നിലവില്‍ ഇല്ലാത്ത അഞ്ച് അവധി ദിവസങ്ങള്‍ സാമുദായിക അസംതൃപ്തിക്ക് ഇടയാക്കുമോ എന്നും കണ്ടറിയണം. ബി ജെ പി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

English summary
MNS wants 5-day school break for Ganesha festival in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X