കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മോദി പരസ്യമായി മാപ്പ് പറയണം

Google Oneindia Malayalam News

റാഞ്ചി: ബി ജെ പി പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രവര്‍ത്തികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണോ. വേണം എന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ ആവശ്യം. റാഞ്ചിയില്‍ പവര്‍ ഗ്രിഡിന്റെയും ട്രാന്‍സ്മിഷന്‍ സര്‍ക്യൂട്ടിന്റെയും ഉദ്ഘാടനത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കൂവി വിളിച്ചിരുന്നു.

ജനാധിപത്യത്തിന് മേലുള്ള ബലാല്‍ക്കാരമാണ് റാഞ്ചിയില്‍ നടന്നത് എന്നാരോപിച്ചാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സോറന്‍, മോദി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടത്. ഇങ്ങനെയാണ് ജനാധിപത്യം തകരുന്നത്. ഈ പോക്ക് പോയാല്‍ ജനാധിപത്യത്തിന്റെ സ്ഥിതി എന്താകും. പ്രധാനമന്ത്രി സന്നിഹിതനായ വേദിയില്‍ മുഖ്യമന്ത്രിയായ താന്‍ പ്രസംഗിക്കവേയാണ് ആളുകള്‍ കൂവിയത്.

modi

ഇത് സംസ്ഥാനത്തോടും ഇവിടത്തെ ജനങ്ങളോടുമുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോറന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതും ബി ജെ പി പ്രവര്‍ത്തകര്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. ശാന്തരായിരിക്കാന്‍ മോദി തന്നെ അഭ്യര്‍ഥിച്ചതോടെയാണ് ജനക്കൂട്ടം അടങ്ങിയത്. നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ മൂന്നാമത്തെ മുഖ്യമന്ത്രിയെ ആണ് ബി ജെ പി പ്രവര്‍ത്തകര്‍ ഇങ്ങനെ അപമാനിക്കുന്നത്.

ചൊവ്വാഴ്ച ഹരിയാനയിലെ കൈതലില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ ബി ജെ പി പ്രവര്‍ത്തകര്‍ അപമാനിച്ചിരുന്നു. ബി ജെ പി പ്രവര്‍ത്തകരുടെ പ്രവര്‍ത്തിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി മോദിയുടെ പരിപാടികളില്‍ ഇനി പങ്കെടുക്കില്ല എന്ന് പറഞ്ഞാണ് വദി വിട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുന്‍പ് ഇത്തരത്തിലുള്ള അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്. മോദി മാപ്പ് പറഞ്ഞില്ലെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തീരുമാനം.

English summary
JMM demands Prime Minister Modi must apologize publicly for hooting of Jharkhand CM. Soren was hooted by the crowd when he came to speak on the occasion of unveiling of a slew of developmental projects by the PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X