കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്ക് നന്ദി, സംതൃപ്തനായി മോദി മടങ്ങി

Google Oneindia Malayalam News

ദില്ലി: അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നിന്നും തിരിച്ചു. ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ കൂടിനിന്ന അനുയായികളോട് യാത്ര പറഞ്ഞാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. അഞ്ച് ദിവസത്തെ സന്ദര്‍ശനം തികച്ചും തൃപ്തികരമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ നേടാന്‍ സാധിച്ചു. അമേരിക്കയ്ക്ക് നന്ദി - വിടവാങ്ങവേ മോദി പറഞ്ഞു.

നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മോദിക്ക് ഔദ്യോഗികമായി സ്വീകരണച്ചടങ്ങ് നല്‍കി. യു എസ് പ്രസിഡണ്ട് ബരാക് ഒബാമയുമായി മോദി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ട് രാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, വൈസ് പ്രസിഡണ്ട് ജോ ബിഡന്‍ തുടങ്ങിയവരും മോദിയുമായി കൂടിക്കാഴ്ച നടത്തി.

modi-obama

ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനവും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രസംഗങ്ങളുടെ വീഡിയോ ക്ലിപ്പിങ്ങുകളുമാണ് നരേന്ദ്ര മോദി ബരാക് ഒബാമയ്ക്ക് സമ്മാനിച്ചത്. ലോകത്തിന് മാതൃകയായി ഒരുമിച്ച് മുന്നേറുമെന്നും പ്രതിരോധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ യുഗമാണ് ഇത്, ഈ യുഗത്തില്‍ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണ് അമേരിക്ക. പ്രതിരോധ മേഖലയില്‍ യു എസ് കമ്പനികളെ സ്വാഗതം ചെയ്ത മോദി ഇന്ത്യയില്‍ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തു. തീവ്രവാദ സംഘടനകള്‍ക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. വരുംകാലങ്ങളില്‍ ഇന്ത്യ വന്‍ശക്തിയായി വളരുമെന്ന് യു എസ് പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു.

യു എസ് പ്രസിഡണ്ടിന്റെ അതിഥിമന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദി തങ്ങിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സാധാരണയിലും കവിഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ ബ്ലെയര്‍ ഹൗസിലും വൈറ്റ് ഹൗസിലും ഒരുക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

English summary
After a five-day successful visit to the United States, Prime Minister Narendra Modi on Wednesday morning left for New Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X