കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുബര്‍ പീഡനം: യാദവ് 'അമ്മായിയെയും' പീഡിപ്പിച്ചു!

Google Oneindia Malayalam News

ദില്ലി: ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയായ 27 കാരിയെ ടാക്‌സി കാറില്‍ പീഡിപ്പിച്ച ശിവ് കുമാര്‍ യാദവ് അയല്‍ക്കാരിയായ 46 കാരിയെയും ബലാത്സംഗം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ശിവ് കുമാര്‍ യാദവ് അമ്മായി എന്ന് വിളിച്ചിരുന്ന മധ്യവയസ്‌കയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാണക്കേട് മൂലമാണ് ഇത്രയും കാലം സംഭവം ആരോടും പറയാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ ഒരേ തെരുവിലായിരുന്നത്രെ ഇവര്‍ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇത് സംഭവിച്ചത്. കുടുംബത്തിന് നാണക്കേടുണ്ടാകും എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. സംഭവം പുറത്താരോടും പറയണ്ട എന്നാണ് ഭര്‍ത്താവും തന്നോട് പറഞ്ഞത്. ദില്ലിയിലെ പീഡനവിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്.

uber

ഇപ്പോഴെങ്കിലും ഇയാള്‍ പീഡനക്കേസില്‍ അകത്തായതില്‍ സന്തോഷമുണ്ട്. ഇത്രയും നാള്‍ അയല്‍ക്കാരും നാട്ടുകാരും എന്നെ കളിയാക്കി- അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്കിടയിലാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അപ്രതീക്ഷീതമായി രംഗത്തെത്തിയ ഭര്‍ത്താവ് ഇവരെ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാരെ നാണം കെടുത്തിയത് മതിയായില്ലേ എന്നായിരുന്നു ഇയാള്‍ ഭാര്യയോട് ചോദിച്ചത്.

ശിവ് കുമാര്‍ യാദവ് ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ടുകളുണ്ട്. 2003 ല്‍ യാദവ് പീഡിപ്പിച്ച ഒരു സ്ത്രീ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നാട്ടുകാരെ നേരിടാന്‍ വയ്യാതെ ഈ സ്ത്രീ രാംനഗറില്‍ നിന്നും സ്ഥലം വിട്ടുപോയി. 2011 ല്‍ ബാര്‍ ഡാന്‍സറായ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഏഴ് മാസം ജയിലില്‍ കഴിഞ്ഞിരുന്നു.

English summary
More rape allegations against Uber driver Yadav, 46 year old lady claims she was also sexually assaulted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X