കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ പോലീസ് കമ്മീഷണര്‍ രാജിവച്ച് രാഷ്ട്രീയത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മുംബൈ പോലീസ് കമ്മീഷണര്‍ സത്യ പാല്‍ സിങ് രാജിവച്ചു. രാഷ്ട്രീയത്തില്‍ ചേരാനാണ് രാജിയെന്നാണ് വാര്‍ത്തകള്‍.

ജനുവരി 30 നാണ് ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍(ഐപിഎസ്) നിന്ന് സത്യപാല്‍ സിങ് രാജിവച്ചത്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനത്തെ പോലീസ് മേധാവിയായിരുന്ന സത്യപാലിന് ഒരു വര്‍ഷം കൂടി സര്‍വ്വീസ് ബാക്കിയുണ്ടായിരുന്നു. 1980 ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Satya Pal Singh

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്നോ മുംബൈയില്‍ നിന്നോ ഇദ്ദേഹം മത്സരിക്കും.ഏത് പാര്‍ട്ടിയുടെ ബാനറില്‍ ആയിരിക്കും മത്സരിക്കുക എന്നത് തീരുമാനമായിട്ടില്ല. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഇദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് മൂന്ന് ഓഫറുകളാണ് ഉള്ളതെന്ന് സത്യപാല്‍ സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് ബിജെപി, രണ്ട് ആം ആദ്മി, മൂന്നാമത്തേത് ഒരു അന്താരാഷ്ട്ര ഓഫര്‍. എല്ലാ ഓഫറുകളും പരിശോധിക്കുകയാണ്. എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

സത്യപാല്‍ സിങ് നേരത്തെ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങിനേയും മുന്‍ പ്രസിഡന്റ് നിതിന്‍ ഖഡ്ഗരിയേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. സത്യപാലിന്റെ ജന്മനാടായ ഉത്തര്‍ പ്രദേശില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തതായിട്ടാണ് വാര്‍ത്തകള്‍. അല്ലെങ്കില്‍ മുംബൈയില്‍ തന്നെ സീറ്റ് നല്‍കാമെന്നും പറഞ്ഞിട്ടുണ്ടത്രെ. ആം ആദ്മി പാര്‍ട്ടി മുംബൈയില്‍ ആണ് ഇദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജിവക്കുന്ന ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് സത്യപാല്‍ സിങ്.

English summary
Mumbai police commissioner Satya Pal Singh resigned from the Indian Police Service on Thursday. According to sources, he might join politics. Singh was due for retirement in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X