കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശ പ്രതിമയ്ക്ക് 259 കോടി രൂപയുടെ ഇന്‍ഷൂറന്‍സ്

  • By Gokul
Google Oneindia Malayalam News

മുംബൈ: ഗണേശോത്സവം അടുത്തുവരവെ കള്ളന്മാരുടെയും അക്രമികളുടെയും പിടിയില്‍ നിന്നും പ്രതിമകളും ആഭരണങ്ങളും സംരക്ഷിക്കാന്‍ ക്ഷേത്ര സംഘാടകര്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഗണേശോത്സവത്തിന് പേരുകേട്ട മുംബൈയിലെ ഒരു ഗണേശ വിഗ്രത്തിനും ആഭരണങ്ങള്‍ക്കും എടുത്തിരിക്കുന്ന ഇന്‍ഷൂറന്‍സ് തുക കേട്ടാല്‍ ഞെട്ടാതിരിക്കാനാവില്ല.

ഭഗവാന്റെ സുരക്ഷയ്ക്കായി മുംബൈയിലെ ഏറ്റവും സ്വത്തുള്ള ജിഎസ്ബി സേവ മണ്ഡലം 259 കോടിയുടെ ഇന്‍ഷൂറന്‍സ് ആണ് എടുത്തിരിക്കുന്നത്. 50 ലക്ഷത്തോളം രൂപയാണ് പോളിസി തുകയെന്നും ദേശസാല്‍കൃത ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് പോളിസി എടുത്തിരിക്കുന്നതെന്നും ജിഎസ്ബി സേവ മണ്ഡലത്തിലെ മുതിര്‍ന്ന ട്രസ്റ്റി സതീഷ് നായക് അറിയിച്ചു.

ganesh

ഗണേശോത്സവത്തിനായി വിഗ്രഹം അണിയിച്ചൊരുക്കേണ്ടതുണ്ട്. ഏകദേശം 22 കോടിരൂപയുടെ ആഭരണങ്ങള്‍ കൊണ്ടാണ് ഇത്തവണ വിഗ്രഹം ഒരുക്കുന്നത്. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അവ പുറത്തെടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ ദിവസം ഏകദേശം 50 കോടിയുടെ വീതമാണ് ഇന്‍ഷൂറന്‍സ് എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസമാണ് ഗണേശോത്സവം.

വിഗ്രഹത്തിനും ആഭരണങ്ങള്‍ക്കും മാത്രമല്ല, പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. കലാപം, തീവ്രവാദി ആക്രമണം, തീപിടുത്തം, ഇവയ്‌ക്കെല്ലാം ഇന്‍ഷൂറന്‍സ് പോളിസി കവര്‍ ചെയ്യുന്നുണ്ട്. 2 കോടി രൂപയുടെ പോളിസിക്കു വെറും 2.5 ലക്ഷം രൂപ മാത്രമാണ് പ്രീമിയം ഈടാക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വക്താവ് പറഞ്ഞു.

English summary
Mumbai's richest Ganpati insured for over Rs 50 crore a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X