കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ഖുര്‍ഷിദ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മുസ്ലിങ്ങളുടെ രാജ്യസ്‌നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറുള്ളവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ എന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ സല്‍മാന്‍ ഖുര്‍ഷിദ്.

മുസ്ലിങ്ങള്‍ രാജ്യസ്‌നേഹികളാണ് എന്ന് മോദി കണ്ടെത്തിയത് പോലെയുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പോരാടിയവരാണ് മുസ്ലിങ്ങള്‍. ആരാണ് മുസ്ലിങ്ങളെ തെറ്റിക്കാന്‍ നോക്കുന്നത്. എന്താണ് ബി ജെ പിയിലെ മറ്റ് നേതാക്കളുടെ അഭിപ്രായം. യോഗി ആദിത്യനാഥ്, ഗിരിരാജ് കിഷോര്‍, പ്രവീണ്‍ തൊഗാഡിയ, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ എന്ത് പറയുന്നു - ഖുര്‍ഷിദ് ചോദിച്ചു.

modi-india

നേരത്തെ വാര്‍ത്താ ചാനലായ സി എന്‍ എന്‍ ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകും എന്ന് പറഞ്ഞത്. അല്‍ ഖായ്ദ നേതാവ് അയ്മന്‍ അല്‍ സഹാവിരിയുടെ വീഡിയോ സന്ദേശത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് മോദി ഇത് പറഞ്ഞത്.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് മോശമായതൊന്നും ചെയ്യില്ല. അങ്ങനെ ആരെങ്കിലും പറയുന്നത് അവര്‍ കേള്‍ക്കും എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാണ് - മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തെ വിവിധ നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു.

English summary
Former Union minister Salman Khurshid hit out at Prime Minister Narendra Modi over his comments on the Muslims and said that the community in India doesn't need a certificate from him to prove its patriotism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X