കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ അയല്‍വീടുകളിലെ പാത്രം കഴുകിയിട്ടുണ്ട്: മോദി

  • By Aswathi
Google Oneindia Malayalam News

മുംബൈ:ദാരിദ്രത്തില്‍ നിന്നു തന്നെയാണ് തന്റെയും വളര്‍ച്ചയെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് ഹേതുവായി.

താന്‍ മാത്രമല്ല കുടുംബവും ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് മോദി പറയുന്നു. താന്‍ ചായക്കച്ചവടം നടത്തുമ്പോള്‍ അമ്മ അയല്‍ വീടുകളില്‍ പാത്രം കഴുകിയാണ് തങ്ങള്‍ ഉപജീവനം നടത്തിയിരുന്നതെന്ന് മോദി പറഞ്ഞു.

Narendra Modi

മഹാരാഷ്ട്രയിലെ ധൂലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു മോദി. ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നതിനാല്‍ പാവങ്ങളുടെ വേദനയും ദാരിദ്രവും തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ വേദന എനിക്ക് നന്നായി അറിയാം. ഞാന്‍ അംബേദ്കറിന്റെ ആരാധകനാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നെക്കാള്‍ നന്നായി മനസ്സിലാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല- മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ മോദിയെ ചായക്കടക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് എല്ലാത്തിനും തുടക്കം. മോദിയെ കുത്താനാണ് വാക്ക് ഉപയോഗിച്ചതെങ്കിലും മോദിക്കത് തുണയായി. അതേ നാണയം മോദി തിരഞ്ഞെടുപ്പായുധമാക്കുകയും സാധാരണക്കാരുടെ സിംപതി പിടിച്ചുപറ്റുകയും ചെയ്തു.

English summary
I sustained a living by selling tea. My mother used to wash utensils in other people's homes', said Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X