കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വക്ക് അമ്മയെ കിട്ടിയെന്ന് മോദി

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ(എംഒഎം) പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത് 'മോം' എന്നല്ല, 'മാം' എന്നാണ്. ഹിന്ദിയില്‍ 'മാം' എന്ന് പറഞ്ഞാല്‍ അമ്മ. ഇപ്പോള്‍ ചൊവ്വക്ക് അമ്മയെ കിട്ടിയിരിക്കുന്നു എന്നാണ് മോദി പറയുന്നത്..

ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ചുരുക്കപ്പേര് 'മാം' എന്ന് ഇട്ടപ്പോള്‍ തന്നെ ഈ ദൗത്യം പരാജയപ്പെടില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നാണ് മോദി പറയുന്നത്. അമ്മ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും മോദി പറഞ്ഞു.

Narendra Modi

അസാധ്യ വിജയം എന്നാണ് മോദി ഇന്ത്യയുടെ ചരിത്ര നേട്ടത്തെ വിശേഷിപ്പിച്ചത്. മംഗള്‍യാന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും മോദി അഭിനന്ദിച്ചു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാന നിമിഷമാണിതെന്നും മോദി പറഞ്ഞു.

മംഗള്‍യാന്‍ ചരിത്രം കുറിക്കുമ്പോള്‍ പ്രധാനമന്ത്രി ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രജ്ഞരെ അദ്ദേഹം അഭിസംബോധന ചെയ്തു.

അമേരിക്കയുടെ ചൊവ്വാ ദൗത്യമായ മാവെനേക്കാള്‍ ചെലവ് കുറഞ്ഞതായിരുന്നു മംഗള്‍യാന്‍. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചിലവില്‍ മംഗള്‍യാന്‍ നമുക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

ആദ്യ ചൊവ്വാ ദൗത്യം തന്നെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഏകെ രാഷ്ട്രമായി ഇന്ത്യ. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇന്ത്യുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്ആര്‍ഒയെ അഭിന്നദിച്ചു.

English summary
Narendra Modi congratulates Isro scientists, says 'MOM' never disappoints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X