കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജപ്പാനില്‍; ആണവ കരാറിന് സാധ്യതയില്ല

  • By Soorya Chandran
Google Oneindia Malayalam News

ടോക്യോ: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സൈനികേതര ആണവ കരാറിന്റെ കാര്യത്തില്‍ ധാരണയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനിലെ കന്‍സായ് വിമാനത്താവളത്തിലാണ് മോദി വിമാനമിറങ്ങിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ടോക്യോയില്‍ നിന്ന് കന്‍സായിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. ആദ്യ ദിനം തന്നെ ഇരു രാജ്യങ്ങളും ഒരു കരാറില്‍ ഒപ്പിടുകയും ചെയ്തു.

നൂറ് സ്മാര്‍ട്ട് നഗരങ്ങള്‍ എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനുള്ള ആശയങ്ങളാണ് മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍.

ജപ്പാനില്‍

ജപ്പാനില്‍

നരേന്ദ്ര മോദി ജപ്പാനിലെ ഒസാക വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നു.

സ്വീകരണം

സ്വീകരണം

നരേന്ദ്ര മോദിയെ ജപ്പാനിലെ ഇന്ത്യന്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

രണ്ട് പ്രധാനമന്ത്രിമാര്‍

രണ്ട് പ്രധാനമന്ത്രിമാര്‍

ക്യോട്ടോ അതിഥി മന്ദിരത്തില്‍ നരേന്ദ്ര മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സ്വീകരിക്കുന്നു.

വിരുന്ന് സത്കാരം

വിരുന്ന് സത്കാരം

ക്യോട്ടോ പട്ടണത്തില്‍ നടന്ന സ്വകാര്യ വിരുന്ന് സത്കാരത്തില്‍ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഹസ്തദാനം നടത്തുന്നു.

പൈതൃക നഗര പദ്ധതി

പൈതൃക നഗര പദ്ധതി

വരാണസി-ക്യോട്ടോ പൈതൃക പങ്കാളിത്ത കരാറില്‍ ഇന്ത്യന്‍ അംബാസഡറും ക്യോട്ടോ മേയറും ഒപ്പുവച്ചു. മോദിയുടേയും ഷിന്‍സോ ആബെയുടേയും സാന്നിധ്യത്തിലായിരുന്നു ഇത്.

English summary
Prime Minister Narendra Modi's Japan visit may not seal civil nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X