കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കവിതാസമാഹാരം 20ന് പുറത്തിറക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയമായ മോദി വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല. നല്ലൊരു കവി കൂടെയാണ്. മോദിയുടെ യാത്ര എന്ന് പേരിട്ടിരിക്കുന്ന കവിതാ സമാഹാരം ഏപ്രില്‍ 20ന് പ്രകാശനം ചെയ്യും.

ഗുജറരാത്തി ഭാഷയില്‍ മോദിയെഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് രൂപ പബ്ലിക്കേഷനാണ് പുറത്തിറക്കുന്നത്. 'എ ജേര്‍ണി- പോയം ബൈ മോദി' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് പ്രശസ്ത എഴുത്തുകാരന്‍ രവി മാന്‍തയാണ്.

modi-book

മോദിയാണ് എഴുതുന്നത് എന്നതുകൊണ്ട് കവിത പൂര്‍ണമായും രാഷ്ട്രീയമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. മനോഹരമായ പ്രണയവും ആഗ്രഹങ്ങളും ദൈവത്തിലുള്ള തീക്ഷണമായ വിശ്വാസത്തെയും വിഷയമാക്കിയുള്ളതാണ് കവിത. 295 രൂപയാണ് പുസ്തകത്തിന്റെ വില

രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന സാഹിത്യകാരന്മാരില്‍ ആദ്യത്തെയാളല്ല മോദി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റു മികച്ച ഒരു എഴുത്തുകാരനായിരുന്നു. മകള്‍ ഇന്ദിരാ പ്രിയദര്‍ശിനിക്ക് ജയില്‍ നിന്ന് നഹ്‌റു എഴുതിയ കത്തുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നു. അടല്‍ ബിഹാരി വാജ്‌പേയിയാണ് കവിതയെ പ്രസംഗത്തില്‍ ഉപയോഗിക്കുന്ന ഒരേയൊരു പ്രധാനമന്ത്രി.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബനര്‍ജിയും നല്ലൊരു ബംഗാളി എഴുത്തുകാരിയാണ്. നിരവധി ബംഗാളി പുസ്തകങ്ങള്‍ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് മറ്റൊരു രാഷ്ട്രീയക്കാരനായ എഴുത്തുകാരന്‍.

English summary
It seems Bharatiya Janata Party's PM nominee Narendra Modi is pulling out all stops to convey his message to voters across India. The latest is a collection of his poems out on April 20 in the national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X