കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ജനങ്ങളുടേത്... റേഡിയോയില്‍ മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളുമായി സംവദിച്ചു. വിജയദശമി ദിനത്തിലായിരുന്നു ഓള്‍ ഇന്ത്യ റേഡിയോ മോദിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്.

രാജ്യം സര്‍ക്കാരിന്റേതല്ല, മറിച്ച് ജനങ്ങളുടേതാണെന്ന് മോദി പറഞ്ഞു. 'മന്‍ കീ ബാത്' എന്ന പേരിലായിരുന്നു മോദിയുടെ റേഡിയോ പ്രസംഗം.

Narendra Modi

ജനങ്ങള്‍ ഖാദി ഉപയോഗിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒരോ വീട്ടിലും ഓരു ഖാദി ഉത്പന്നമെങ്കിലും ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

റേഡിയോയിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്താമെന്ന് പ്രതീക്ഷയിലാണ് നരേന്ദ്ര മോദി. എല്ലാമാസവും റേഡിയോയിലൂടെ ഒന്നോ രണ്ടോ തവണ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സ്വച്ഛ ഭാരത് പദ്ധതിയും മോദിയുടെ റേഡിയോ പ്രസംഗത്തില്‍ പരാമര്‍ശ വിധേയമായി. വികസന വിഷയങ്ങളിലും മറ്റും ജനങ്ങള്‍ തന്നോട് സംവദിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പല വിഷയങ്ങളിലും തനിക്ക് കത്തുകളയച്ചവരുടെ പേരുകള്‍ പോലും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

വിജയദശമി ദിനത്തില്‍ രാവിലെ 11 മണിക്കായിരുന്നു മോദിയുടെ പ്രസംഗം. 15 മിനിട്ട് നീണ്ട പ്രസംഗം ദസറ ആഘോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയത്.

<center><object width="100%" height="450"><param name="movie" value="//www.youtube.com/v/hiCzNdT5a88?version=3&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="//www.youtube.com/v/hiCzNdT5a88?version=3&hl=en_US" type="application/x-shockwave-flash" width="100%" height="315" allowscriptaccess="always" allowfullscreen="true"></embed></object></center>

English summary
Nation belongs to people, not Government: Modi's first live radio speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X