കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട് വര്‍ സിങിനെ തള്ളാനും കൊളളാനും വയ്യാതെ സോണിയ!

Google Oneindia Malayalam News

ദില്ലി: ബോഫോഴ്‌സ് കേസില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു നയാപൈസ പോലും ഉണ്ടാക്കിയില്ല എന്ന് ബദ്ധശത്രു പറഞ്ഞാലും യോജിക്കാനേ സോണിയാ ഗാന്ധിക്ക് തരമുള്ളൂ. അതിപ്പോള്‍ നട് വര്‍ സിങായാലും. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഫയലുകള്‍ തന്റെ വീടായ നമ്പര്‍ പത്ത് ജനപഥില്‍ രഹസ്യമായി എത്തിയിരുന്നു എന്ന് പറഞ്ഞാല്‍ സോണിയയ്ക്ക് അതൊട്ട് അംഗീകരിക്കാനും പറ്റില്ല.

മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന് പറഞ്ഞ പോലെയാണ് നട് വര്‍ സിങിന്റെ പുസ്തകം കോണ്‍ഗ്രസുകാര്‍ക്ക്. ഒരു പൈസ പോലും ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധി സ്വന്തമാക്കിയിട്ടില്ല. എന്നിട്ടും ബോഫോഴ്‌സില്‍ അദ്ദേഹത്തിന് പഴി കേള്‍ക്കേണ്ടി വന്നു. കോണ്‍ഗ്രസ് നേതാവും നെഹ്‌റു കുടുംബത്തിന്റെ അടുത്ത ആളുമായ നട് വര്‍ സിങ് പറയുന്നു. ശ്രീലങ്കന്‍ വിഷയത്തില്‍ രാജീവ് ഗാന്ധിയെ സിങ് വിമര്‍ശിക്കുന്നുമുണ്ട്.

natwar-singh

വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയിലാണ് സിങ് കോണ്‍ഗ്രസിന് അപ്രിയമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ബി ജെ പി എം എല്‍ എയായ മകന് വേണ്ടിയാണ് നട് വര്‍ സിങ് ഈ വൈകിയ വേളയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എതിര്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. രാഹുല്‍ ഗാന്ധിയുടെ പേടി കാരണമാണ് സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചതെന്നും സിങ് പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും തന്നെ സന്ദര്‍ശിച്ചിരുന്നു എന്നും സിങ് പറഞ്ഞു. പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ് സോണിയ സിങിനെ കാണാനെത്തിയത്. താന്‍ സ്വന്തമായി ഒരു പുസ്തകം എഴുതുമെന്നും അതിലൂടെ സത്യമെന്തെന്ന് പറയുമെന്നും സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം സിങിന്റെ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു.

English summary
Natwar Singh says Rajiv Gandhi didn't take a penny in Bofors scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X