കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് 300 സീറ്റുകള്‍ ജയയുമായി സഖ്യമില്ല

Google Oneindia Malayalam News

തഞ്ചാവൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് 300 സീറ്റുകള്‍ കിട്ടുമെന്ന് ബി ജെ പി പ്രസിഡണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്‍ ഡി എ ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷം നേടും. 272 ഉം കടന്ന് 300 സീറ്റുകളിലെങ്കിലും എന്‍ ഡി എ ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാര്‍ട്ടികളുമായി സഖ്യം വേണ്ടിവരില്ല.

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു ബി ജെ പി പ്രസിഡണ്ടായ രാജ്‌നാഥ് സിംഗ്. ഏപ്രില്‍ 24 നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. 39 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. 2009 തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളോടെ ഡി എം കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജയലളിതയുടെ എ ഐ എ ഡി എം കെ 9 ഉം കോണ്‍ഗ്രസ് 8 ഉം സീറ്റുകള്‍ നേടിയിരുന്നു.

rajnath-singh

ഇത്തവണ എ ഐ എ ഡി എം കെ തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം നേടും എന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ജയ മൂന്നാം മുന്നണി ശ്രമങ്ങളിലും പങ്കാളിയാണ്. തിരഞ്ഞെടുപ്പിന് ശേഷം എന്‍ ഡി എ പാളയത്തിലേക്ക് ജയലളിത ചേക്കേറിയേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അത്തരമൊരു സാധ്യത ഇപ്പോള്‍ ഇല്ലെന്നാണ് രാജ്‌നാഥ് സിംഗ് പറയുന്നത്.

തമിഴ്‌നാട്ടില്‍ അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് റാലികളില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയും ജയലളിതയും പരസ്പരം വിമര്‍ശിച്ചിരുന്നു. ജയലളിതയുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് സാധ്യതയില്ല. ഡി എം കെയും അണ്ണാ ഡി എം കെയും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്നും ബി ജെ പി പ്രിസഡണ്ട് ആരോപിച്ചു. ഡി എം ഡി കെ, എം ഡി എം കെ, പി എം കെ എന്നീ കക്ഷികള്‍ക്കൊപ്പമാണ് ബി ജെ പി തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്.

English summary
BJP president Rajnath Singh hopeful that NDA will secure 300 Lok Sabha seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X