കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുപ്താക്ഷിയില്‍ ചിരി വിടര്‍ത്താന്‍ നിത അംബാനി

  • By Meera Balan
Google Oneindia Malayalam News

രുദ്രപ്രയാഗ്: പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡിലെ ഗുപ്താക്ഷിയില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും എത്തി.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ റിലയന്‍സ് റിലീഫ് ടീമംഗങ്ങള്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു. ഗുപ്താക്ഷിയിലെ ല്വാറ ഗ്രാമത്തിലാണ് സംഘം എത്തിയത്. ദുരിതത്തില്‍ നിന്നും അതിജീവിച്ച് പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിയ്ക്കുന്ന ഗ്രാമവാസികളെ കണ്ടപ്പോള്‍ സന്തോഷവും അത്ഭുതവും തോന്നിയെന്ന് നിത പറഞ്ഞു. നിത അംബാനി ഗുപ്താക്ഷിയിലെ സന്ദര്‍ശനവേളയില്‍

ഒരു കൈത്താങ്ങ്

ഒരു കൈത്താങ്ങ്

സെപ്റ്റംബര്‍ 26 വ്യാഴാഴ്ച ഗുപ്താഷിയിലെ ല്വാറ ഗ്രാമത്തിലെത്തിയ നിത അംബാനി. ദുരന്തത്തില്‍ ഉറ്റവരെയും സ്വത്ത് വകകളേയും നഷ്ടപ്പെട്ട സ്ത്രീകളെ ആശ്വസിപ്പിയ്ക്കുന്നു.

പുഞ്ചിരിയ്ക്ക് പിന്നില്‍

പുഞ്ചിരിയ്ക്ക് പിന്നില്‍

ല്വാറയിലെ സര്‍ക്കാര്‍ ഇന്റര്‍ കൊളെജ് സന്ദര്‍ശനവേളയില്‍ നിത അംബാനിയ്ക്കും മകള്‍ ഇഷയ്ക്കും വിദ്യാര്‍ഥികള്‍ സ്വീകരണം നല്‍കുന്നു.

ഒരായിരം പ്രതീക്ഷകള്‍

ഒരായിരം പ്രതീക്ഷകള്‍

ഗുപ്താഷിയിലെ ല്വാറ ഗവണ്‍മെന്റ് ഇന്റര്‍ കൊളെജില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നിത അംബാനി

ഓരോ മുഖത്തിലും ചിരിവിടര്‍ത്താന്‍

ഓരോ മുഖത്തിലും ചിരിവിടര്‍ത്താന്‍

ദുരന്തം കവര്‍ന്നെടുത്ത ഉത്തരാഖണ്ഡില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിലയന്‍സും സഹായം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നിത അംബാനി ഗുപ്താക്ഷിയിലെത്തിയത്.പരമാവധി ആളുകള്‍ക്ക് സഹായം നല്‍കാനാണ് റിലയന്‍സിന്റെ ഉദ്ദേശം

English summary
The grief-stricken valley of the Himalayas had a reason to smile and the Reliance empire may have something to be proud of. In a heartwarming attempt to spread smiles across the valley, Nita Ambani, wife of Reliance Industries Limited chairman Mukesh Ambani, and her daughter trekked to reach out to the people of Lwara village, 8 kilometers from Guptkashi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X