കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന നികുതി ; ആശയക്കുഴപ്പം തീരുന്നില്ല

Google Oneindia Malayalam News

ബാഗ്ലൂര്‍ : ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ കര്‍ണാടകയിലെത്തുമ്പോള്‍ ആജീവനാന്ത റോഡ് ടാക്‌സ് അടക്കേണ്ടതുണ്ടോ ? കാലങ്ങളായി അലട്ടുന്ന ചോദ്യമാണിത്. ഏറെ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇതുമായി ബന്ധപ്പെട്ടുളള ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമില്ല.

ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞദിവസം സംസ്ഥാന ഗതാഗതവകുപ്പ് കമ്മീഷണര്‍ ആര്‍. ശ്രീലേഖ കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയ്ക്കുശേഷവും കാര്യമായ തീരുമാനമായില്ലെന്നാണ് ഇരുവരുടെയും വാക്കുകള്‍ നല്‍കുന്ന സൂചന. കേരളത്തിലെ വാഹനങ്ങളില്‍ നിന്ന് ആജീവനാന്ത റോഡ് ടാക്‌സ് ഈടാക്കുന്നത് നിര്‍ത്താന്‍ കര്‍ണാടകം തീരുമാനിച്ചതായാണ് ആര്‍. ശ്രീലേഖ ചര്‍ച്ചയ്ക്കുശേഷം അറിയിച്ചത്. എന്നാല്‍ കര്‍ണാടകത്തിലെ പുതിയ വാഹനനികുതി നിയമങ്ങളെക്കുറിച്ച് കേരളത്തിലെ ഗതാഗതമന്ത്രിയെ അറിയിച്ചതായും 30 ദിവസത്തിലധികം ഇവിടെ തുടരുന്ന കേരള രജിസ്‌ട്രേഷനിലുളള വാഹനങ്ങള്‍ നിര്‍ബന്ധമായും നികുതി അടക്കണമെന്നുമാണ് രാമലിംഗ റെഡ്ഡി പറയുന്നത്.

karnataka

ആജീവനാന്ത റോഡ് ടാക്‌സ് സംബന്ധിച്ച പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ മലയാളികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. റോഡ് ടാക്‌സിന്റെ ഒരു ഭാഗം കേന്ദ്രത്തിലേക്കും കേന്ദ്രവിഹിതമായി സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. അതിനാല്‍ സംസ്ഥാനം തോറും റോഡ് ടാക്‌സ് അടക്കുന്നതെന്തിനെന്നാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്.

English summary
No clarity on issue of annual tax payment for non-Karnataka vehicles.Kerala Transport Commissioner R. Sreelekha had a meeting with Karnataka Transport Minister Ramalinga Reddy in Bangalore. But both of their statements are contradictory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X