കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-ഷാ സ്‌റ്റൈല്‍; മന്ത്രിമാര്‍ക്ക് ഫ്‌ലൈറ്റും സ്റ്റാര്‍ ഹോട്ടലുകളുമില്ല!

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ മന്ത്രിമാര്‍ സ്വകാര്യ വിമാനങ്ങളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒഴിവാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഇതേ കാര്യം മന്ത്രിമാരോട് പറഞ്ഞിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഉപയോഗിക്കാനാണ് മന്ത്രിമാര്‍ക്ക് കിട്ടിയിട്ടുള്ള നിര്‍ദേശം. അല്ലാത്ത സമയത്ത് സാധാരണ വിമാനങ്ങളിലാകാം യാത്ര.

മന്ത്രിമാര്‍ ലളിതജീവിതം നയിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഒരേ സ്വരമാണ്. മണ്ഡലത്തിലെ ജനങ്ങളുമായി അടുത്തിടപഴകാനാണ് ഇരുവരും പാര്‍ട്ടി എം പിമാര്‍ക്ക് നല്‍കുന്ന സന്ദേശം. പുറത്ത് പോകേണ്ടി വന്നാലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നത് ഒഴിവാക്കണം.

modi-amit

പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശങ്ങള്‍. തങ്ങളുടെ ചെലവ് കുറയ്ക്കുന്നത് വഴി ജനങ്ങള്‍ക്ക് മുന്‍പില്‍ നല്ല ഇമേജുണ്ടാക്കലാണ് ലക്ഷ്യം. വെറുതെ പറയുക മാത്രമല്ല, അമിത് ഷാ സാധാരണ വിമാനങ്ങള്‍ യാത്ര ചെയ്യുകയും സാധാരണ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്ന ആളാണ്. ഇത് മറ്റ് മന്ത്രിമാരും നേതാക്കളും പിന്തുടരണം. അത്രേയുള്ളു കാര്യം.

അടുത്തിടെ ദില്ലിയില്‍ വെച്ച് പാര്‍ട്ടി വെറ്ററന്‍ ലീഡര്‍ എല്‍ കെ അദ്വാനി ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് അദ്വാനിക്ക് കിട്ടിയത്. ഇതേത്തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്‌ലി, അമിത് ഷാ എന്നിവരെ അദ്വാനി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി നേതാക്കള്‍ സാധാരണ വിമാനങ്ങളില്‍ യാത്ര ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് അദ്വാനിക്കും കിട്ടിയതത്രെ.

English summary
No more chartered flights or 5-star hotels stays for BJP ministers . BJP President Amit Shah has asked the party leaders to strictly follow the new measures put forward by Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X