കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി സംസാരിച്ചാല്‍ മിടുക്കരാകുമോ?

Google Oneindia Malayalam News

ഞാന്‍ ചപ്പാത്തി കഴിക്കാറില്ല.. ചോറാണ് കഴിക്കുന്നത്.. അതുകൊണ്ട് എനിക്ക് ഹിന്ദി അറിയാന്മേല - പഞ്ചാബി ഹൗസ് എന്ന കോമഡി ചിത്രത്തിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് മലയാളികള്‍ക്ക് വെറും കോമഡി മാത്രമല്ല. പുറം നാടുകളില്‍ പോയതുകൊണ്ട് മാത്രം ഹിന്ദി പഠിച്ച ഒട്ടനവധി പേരുണ്ട് കേരളത്തില്‍. വീട്ടില്‍ പണിക്ക് വരുന്നത് ബംഗാളികളും ഉത്തരേന്ത്യക്കാരുമായതിനാല്‍ ഹിന്ദി പഠിച്ചുപോകുന്ന ആളുകളും നാട്ടില്‍ ഇപ്പോള്‍ കുറവല്ല.

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉയര്‍ന്നവരാണ് എന്ന് പൊതുവേ ഒരു തോന്നലുണ്ടെന്ന് ബി ജെ പിയുടെ കേന്ദ്രമന്ത്രി പറയുമ്പോള്‍ ഭാഷയുടെ പേരിലുള്ള വേര്‍തിരിവ് ശക്തമാകുകയാണ്. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിച്ചാല്‍ മതി എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തിരിച്ചുചോദിക്കാതെ വയ്യ, ഹിന്ദി സംസാരിച്ചാല്‍ മിടുക്ക് കൂടുമോ? ഇംഗ്ലീഷ് പറയുന്നവര്‍ മാത്രമല്ല മിടുക്കരെന്നാണ് മന്ത്രി പറയുന്നത്.

hindi

ഹിന്ദി സംസാരിക്കാത്ത ആളുകളെ രണ്ടാം തരക്കാരായി കാണുന്നു എന്ന പരാതിയുമായി ഡി എം കെ നേതാവ് കരുണാനിധി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും ഒരു പ്രാധാന്യത്തോടെ ഉപയോഗിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം. തമിഴ് അടക്കമുള്ള ഭാഷകള്‍ ഔദ്യോഗിക ഭാഷകളാക്കണമെന്നും ജയ പറയുന്നു. മായാവതിയും കേന്ദ്രത്തിന്റ തീരുമാനത്തിന് എതിരാണ്. സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണ ഇക്കാര്യത്തിലും സര്‍ക്കാരിനൊപ്പമാണ്.

രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദി കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് മന്ത്രി മുഖ്താര്‍ അബ്ബസ് നഖ്വി പറയുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് രാഷ്ട്രഭാഷ ഇല്ലെന്നും ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷകളാണെന്നും ഗുജറാത്ത് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടാനാണത്രെ സര്‍ക്കാരിന്റെ നീക്കം. അപ്പോള്‍ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുടെ ആത്മവിശ്വാസം ആര് കാക്കും?

English summary
Union Minister says not only English speakers are intelligent. What about Hindi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X