കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ 10രൂപ

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ജനപ്രീതിയുള്ള ഒരു നേതാവിനെ എങ്ങനെയെല്ലാം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നന്നായി ഉപയോഗിയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍ക്കുന്നതിന് പണം ഈടാക്കുകയും ഈ പണം പൊതുജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തന്നെ ഉപയോഗപ്പെടുത്തുകയുമാണ് പാര്‍ട്ടി. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് ഒക്ടോബറില്‍ ബാംഗ്ലൂരില്‍ മോഡി പങ്കെടുക്കുന്ന റാലിയ്ക്ക് എത്തുന്നവരില്‍ നിന്ന് പത്ത് രൂപ ഈടാക്കാനാണ് ബിജെപിയുടെ തീരുമാനം.

Modi

എന്നാല്‍ പണം തങ്ങള്‍ നിര്‍ബന്ധിതമായി ഈടാക്കുന്നതല്ലെന്നും പ്രവര്‍ത്തകര്‍ സന്തോഷപൂര്‍വ്വം നല്‍കുന്ന സംഭാവനയാണെന്നുമാണ് ബിജെപി കര്‍ണാടക സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ സുരാന പറയുന്നത്. ഭോപ്പാലില്‍ മോഡി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരില്‍ നിന്ന് അഞ്ച് രൂപ പ്രവേശന ഫീസ് ഈടാക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്നവരില്‍ നിന്ന് പത്ത് രൂപ പിരിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പലയിടത്തും ബിജെപി റാലി സംഘടിപ്പിയ്ക്കുന്നുണ്ട്. ഇതില്‍ പലയിടത്തും പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. ഹൈദരാബാദില്‍ നിന്ന് അഞ്ച് രൂപയാണ് മോഡിയുടെ പ്രസംഗത്തിനായി ഈടാക്കിയത്. ഈ പണം ഉത്തരാഖണ്ഡിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചത്.

അതുപോലെ തന്നെ ഇപ്പോള്‍ പിരിച്ചെടുക്കുന്ന പണവും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന പദ്ധതികള്‍ക്കായ വിനിയോഗിയ്ക്കാനാണ് തീരുമാനം. ബാംഗ്ലൂര്‍ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡി ബാംഗ്ലൂരില്‍ പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രസംഗിച്ചെങ്കിലും പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെയ്തു.

English summary
The BJP rescinded the decision, instead calling the contribution a "delegate fee" to be paid voluntarily, with the money raised to be donated for relief and rehabilitation in Uttarakhand, ravaged by flash floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X