കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാകും പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാല് വര്‍ഷത്തെ ശിക്ഷ വിധിച്ചതോടെ രാജി വയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കേസിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ രാജിവയ്ക്കാനുള്ള സന്നദ്ധത ജയലളിത അറിയിച്ചിരുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട് മാത്രമല്ല രാജ്യം ഉറ്റ് നോക്കുന്ന പ്രധാനപ്പെട്ട കാര്യം ഇതാണ്, ജയലളിത ജയിലിലായാല്‍ ആരാകും തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി

ജയലളിതയുടെ വിശ്വസ്തന്‍ ഒ പനീര്‍ ശെല്‍വമാകും ഇത്തവണയും തലൈവിയ്ക്ക് പകരക്കാരിയാവുകയെന്നാണ് അറിയുന്നത്. 2001ല്‍ അഴിമതിക്കേസില്‍ രാജി വച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത് പനീര്‍ ശെല്‍വം ആയിരുന്നു. അന്ന് രാജി വച്ചെങ്കിലും അണിയറയില്‍ ഭരണം നിയന്ത്രിച്ചത് ജയലളിതയായിരുന്നു.

Jayalalitha

ജയലളിത മന്ത്രിസഭയിലെ ധനകാര്യമന്ത്രിയാണ് പനീര്‍ ശെല്‍വം. ബാംഗ്ലൂരില്‍ വിധി കേള്‍ക്കാനെത്തുമ്പോഴും തനിയ്‌ക്കൊപ്പം ജയലളിത കൂട്ടിയത് വിശ്വസ്തനായ പനീര്‍ ശെല്‍വത്തെ. 2001 വലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായിരുന്നു പനീര്‍ശെല്‍വം. എന്നാല്‍ ജയലളിതയോടുള്ള കൂറ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. തുടര്‍ന്ന പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി തിരുത്തി കുറിയ്ക്കുകയായിരുന്നു.

ജയലളിതയോടുള്ള ഭക്തി കാരണം മുഖ്യമന്ത്രിയായെങ്കിലും ആ ചേംബറില്‍ പോലും പനീര്‍ശെല്‍വം കയറിയിരുന്നില്ല. സെന്തില്‍ ബാലാജി, എംസി സമ്പത്ത്, നവനീത കൃഷ്ണന്‍, രഖി ബെര്‍ണാഡ്, വിശാലാക്ഷി നെടുഞ്ചേഴിയന്‍, വിശ്വനാഥന്‍, മലയാളിയും മുന്‍ ചീഫ്‌സെക്രട്ടറിയുമായ ഷീല ബലകൃഷ്ണന്‍ എന്നിവരെയും ജയലളിത മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാന്‍ സാധ്യതയുണ്ട്.

English summary
O Paneer Selvem may be the next chief minister of Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X