കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികള്‍ 'മേക്കപ്പ്' ചെയ്യരുതെന്ന്

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേങ്കിലും നേതാക്കള്‍ വോട്ടര്‍മ്മാര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി ജീവിക്കാന്‍ ശ്രമിക്കാറുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരുടെ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് ജനങ്ങളെ കൊണ്ടു തന്നെ പറയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് മമത ബാനര്‍ജി. സ്വഭാവത്തിലും വസ്ത്രധാരണത്തിലുമെല്ലാം സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് മമതയും നീക്കം.

തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുതിയ നിബന്ധനകള്‍ വച്ചുകൊണ്ടാണ് മമത ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ചെലവ് ചുരുക്കി ലളിത ജീവിതം നയിക്കുന്നവരാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ മന്ത്രം. അതുകൊണ്ട് തന്നെ പ്രചാരണ പരിപാടികള്‍ക്കിറങ്ങുന്ന സ്ഥാനാര്‍ത്തികള്‍ ഇത് ശ്രദ്ധിക്കണം. അതിനു വേണ്ടി ചിലത് ഉപേക്ഷിക്കണം.

mamata-banerjee

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുരുഷ സ്ഥാനാര്‍ത്ഥികള്‍ മദ്യപിക്കാന്‍ പാടില്ല, സ്ത്രീകള്‍ ലിപ്സ്റ്റിക്കോ സാരിക്ക് 'മാച്ച്' ചെയ്യുന്ന പൊട്ടോ ഉപയോഗിക്കാന്‍ പാടില്ല. പൊള്ളുന്ന വെയിലത്ത് പ്രചാരണ പരിപാടികള്‍ക്ക് ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍ സണ്‍ ഗ്ലാസ് പോലും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു നിബന്ധന.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അഹങ്കാരവും മിഥാ ധാരണയും ഒഴിവാക്കാനാണ് ഇത്തരം കര്‍ശന നിബന്ധനകളെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. ചുട്ടുപൊള്ളുന്ന വെയിലത്ത് സണ്‍ ഗ്ലാസ് പോലും ഉപയോഗിക്കാതെ പ്രചാരണ പരിപാടി നടത്താന്‍ എല്ലാവരും മമത ബാനര്‍ജിയെ പോലെയല്ല എന്ന അടക്കം പറച്ചിലും പാര്‍ട്ടിക്കകത്തുണ്ട്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ സിനിമാ താരങ്ങളുടെ എണ്ണവും കുറവല്ല. ലിപ്സ്റ്റിക്കും സണ്‍ഗ്ലാസുമൊന്നുമില്ലാതെ ഇവരുടെ പ്രചാരണം എങ്ങനൊകുമെന്ന് കണ്ടറിയണം.

English summary
Trinamool Congress wants the women in the family not to wear lipstick or 'match the bindi with the saree'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X