കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിണ്ടറിന് കൂടുന്നത് 250 രൂപ?

Google Oneindia Malayalam News

ദില്ലി: പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും കൂടി വില കൂട്ടാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. സിലിണ്ടര്‍ ഒന്നിന് 250 രൂപ വച്ച് കൂട്ടാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയ കാര്യ സമിതിക്ക് ഈ ശുപാര്‍ശ ഉടന്‍ സമര്‍പ്പിക്കും. മണ്ണെണ്ണ ലിറ്ററിന് 4 രൂപ കൂട്ടാനാണ് ശുപാര്‍ശ. ഡീസലിന് പ്രതിമാസ വര്‍ദ്ധന തുടരാനും ശുപാര്‍ശയിലുണ്ട്.

ഡിസലിന് മാസം തോറും അമ്പത് പൈസ വീതം വര്‍ദ്ധിപ്പിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം തുടരാനാണ് ഈ സര്‍ക്കാരും താല്‍പര്യപ്പെടുന്നത്. എണ്ണക്കമ്പനികള്‍ക്ക് ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 3.40 രൂപയാണ് നഷ്ടം. ഈ നഷ്ടം നികത്തുന്നത് വരെ ഡീസലിന് തത് സ്ഥിതി തുടരാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതിന് ശേഷം ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

lpg-protest

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞാല്‍ എല്ലാ മാസവും ഒന്നാം തീയതിലും പതിനാറാം തീയതിയും വിലയില്‍ വ്യത്യാസമുണ്ടാകും. ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗമായ കിരിത് എസ് പരീഖിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ പരിഗണിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യം. യു പി എ സര്‍ക്കാരിന്റെ കാലത്താണ് സമിതി ഈ ശുപാര്‍ശ വെച്ചത്.

ഇറാഖില്‍ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ 1.69 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ എണ്ണവില പിടിച്ചുനിര്‍ത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡീസലിന് മാസം തോറും വില അമ്പത് പൈസ കൂട്ടാനുള്ള ധാരണ പ്രകാരമാണ് വില കൂടിയത്.

English summary
Oil Ministry may propose to hike LPG price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X