കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്താക്കള്‍ മാത്രം സംസാരിച്ചാല്‍ മതി: കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി നേതൃത്വത്തിനെതിരെ അപ്രഖ്യാപിത എതിര്‍പ്പ് തുടരുന്ന സീനിയര്‍ നേതാക്കളെ ഒതുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. വക്താക്കള്‍ മാത്രം മാധ്യമങ്ങളോട് സംസാരിച്ചാല്‍ മതി എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി വക്താക്കള്‍ മാത്രം മാധ്യമങ്ങളോട് സംസാരിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ മാധ്യമവിഭാഗം തലവന്‍ കൂടിയായ ജനറല്‍ സെക്രട്ടറി അജയ് മാക്കനാണ് നേതാക്കള്‍ക്ക് മുന്നില്‍ ഈ നിര്‍ദേശം വെച്ചത്. അഞ്ച് സീനിയര്‍ വക്താക്കളും 13 വക്താക്കളുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. സീനിയര്‍ നേതാക്കളില്‍ നിന്നും പരസ്പരബന്ധമില്ലാത്ത പ്രസ്താവനകള്‍ പുറത്ത് വരാന്‍ ഇടയായത് സമീപകാലത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ajay-maken

മുന്‍ ചീഫ്ജസ്റ്റിസ്‌ പി സദാശിവത്തെ കേരള ഗവര്‍ണറാക്കി നിയമിച്ചതിനെതിരെ ആയിരുന്നു കോണ്‍ഗ്രസിനകത്ത് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. സദാശിവത്തിന്റെ നിയമനക്കാര്യത്തില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല എന്നാണ് കോണ്‍ഗ്രസിന്റെ മറ്റൊരു സീനിയര്‍ നേതാവായ മനീഷ് തീവാരി പറഞ്ഞത്.

ആനന്ദ് ശര്‍മ പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്ന് പാര്‍ട്ടിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണം. നേരത്തെ ദിഗ് വിജയ് സിംഗ്, ഷീല ദീക്ഷിത് തുടങ്ങിയ സീനിയര്‍ നേതാക്കളും പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി ബി ജെ പി അനുകൂല പ്രസ്താവനകള്‍ നടത്തിയിരുന്നു.

English summary
The Congress party has issued a virtual gag order on its leaders from speaking to the media and said only spokespersons were authorised to speak on behalf of the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X