കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്പാത്തിലൂടെ വണ്ടിയോടിച്ചാല്‍ 10000 രൂപ പിഴ!

Google Oneindia Malayalam News

ദില്ലി: ഫുട്പാത്ത് വണ്ടി പാര്‍ക്ക് ചെയ്യാനും വണ്ടിയോടിക്കാനുമുള്ള സ്ഥലമല്ല, അത് ആള്‍ക്കാര്‍ക്ക് നടക്കാനുള്ള സ്ഥലമാണ്. ഇത് അറിയാഞ്ഞിട്ടൊന്നുമല്ല ആളുകള്‍ നടപ്പാതയില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നത്. സൗകര്യമാണ്, പിന്നെ ഇതൊരു ശീലവുമാണ്. സൗകര്യം കുറച്ച് കുറഞ്ഞാലും ഈ ശീലം മാറ്റാന്‍ സമയമായി. ഇല്ലെങ്കില്‍ കീശ കീറും. 2500 മുതല്‍ 5000 രൂപ വരെയാണ് ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ.

ഫുട്പാത്തില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ 5000 ആണ് പിഴയെങ്കില്‍ ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നവര്‍ക്കുള്ള പണി ഇനിയും കൂടും. പതിനായിരം രൂപയാണ് ഇവര്‍ക്കുള്ള പിഴ. ആദ്യം അയ്യായിരം രൂപ പിഴയും താക്കീതും. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴ. ഫുട്പാത്തില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം 2500 രൂപ പിഴയും താക്കീതും. രണ്ടാം വട്ടം 5000 രൂപ പിഴ.

bangalore-traffic

അനധികൃതമായി വണ്ടി പാര്‍ക്ക് ചെയ്യുന്നവര്‍ മാത്രമല്ല, തിരക്കുള്ള റോഡില്‍ അന്തവും കുന്തവുമില്ലാതെ നടക്കുന്നവരും പെടും പുതിയ നിയമത്തിന്റെ പരിധിയില്‍. ഫുട്പാത്തില്‍ വണ്ടിയോടിച്ചാല്‍ നടത്തം തടസ്സപ്പെടുത്തിയതിന്, റോഡില്‍ സീബ്ര ക്രോസിംഗിലല്ലാതെ നടന്നാല്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് പിഴ. റോഡിലെ പെരുമാറ്റം മെച്ചപ്പെടുത്താനും അപകടങ്ങള്‍ കുറക്കാനുമാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3000 ഇരുചക്രവാഹന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ബെംഗളൂരു പോലീസ് റദ്ദാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫുട്പാത്തിലൂടെ വണ്ടിയോടിച്ചതിനാണ് ഇത്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, കുറഞ്ഞത് 1.37 ലക്ഷം ആളുകളാണ് ഇന്ത്യന്‍ റോഡുകളില്‍ കൊല്ലപ്പെടുന്നത്. ദേശീയ മൊത്ത വരുമാനത്തിന്റെ 4.6 ശതമാനം നഷ്ടത്തിന് തുല്യമാണിത്.

English summary
Parking a vehicle or driving on the footpath, would soon attract fines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X