കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ: ആറാം ഘട്ടത്തില്‍ മികച്ച പോളിംഗ്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആറാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 12 സംസ്ഥാനങ്ങളിലായി 117 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ തമിഴ്‌നാട്ടിലും ബംഗാളിലുമാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്ക് ഒരു മണി വരെ പോളിംഗ് ശതമാനം 47 കടന്നു. പുതുച്ചേരിയിലെ ഏകസീറ്റില്‍ ഒരു മണി വരെ 54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എന്നിങ്ങനെ പോകുന്നു ആറആം ഘട്ടത്തില്‍ ആദ്യമേ തന്നെ വോട്ട് ചെയ്ത വിവിധ രഗങ്ങളില്‍നിന്നുള്ള സെലിബ്രിറ്റികളുടെ നിര. ആസാമിലെ ദിസ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വോട്ട് ചെയ്തത്. രാജ്യത്ത് മോദി തരംഗമില്ലെന്നും കോണ്‍ഗ്രസ് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

manmohan-singh

പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് മത്സരിക്കുന്ന വിദിശയില്‍ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ആസാമിലെ കൊക്രാജറില്‍ നടന്ന അക്രമങ്ങളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി ബി എസ് എഫിന് വെടിവെക്കേണ്ടിവന്നു. നരേന്ദ്ര മോദിക്കെതിരെ പരമാര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ആസ്സാം തുടങ്ങി 11 സംസ്ഥാനങ്ങളിലേക്കും പുതുച്ചേരിയിലേക്കുമാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ക്യാംപെയ്ന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന്ധ്രപ്രദേശ് എം എല്‍ എയും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവുമായ ശോഭ നാഗി റെഡ്ഡി റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

English summary
High voter turnout in the sixth phase of Loksabha Polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X