കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയ്ക്ക് തുടക്കമായി

  • By Gokul
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പ്രധാനമന്ത്രി നരേന്ദ്രമോഡി ദില്ലിയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പാവപ്പെട്ടവരെ സാമ്പത്തികമായി മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പുതിയ പദ്ധതികൊണ്ട് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യദിനം ഒന്നരക്കോടിയോളം അക്കൗണ്ടുകള്‍ തുടങ്ങിയതായി നരേന്ദ്രമോദി പറഞ്ഞു. അടുത്ത ജനുവരി 26 ആകുമ്പോഴേക്കും 7.5 കോടി കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനം മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ നിര്‍വഹിക്കും.

Narendra Modi

പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കൊപ്പം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനും പണം കൈകാര്യം ചെയ്യാനും ഇനി എളുപ്പമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സാമ്പത്തിക മേഖലയിലെ തൊട്ടുകൂടായ്മ പുതിയ പദ്ധതിയോടെ അന്ത്യം കുറിക്കും. ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും 30000 രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സും പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാങ്കിംഗ് മേഖലയില്‍ നിന്നും അകന്നു നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ അതിലേക്ക് കടന്നുവരാനും അതുവഴി ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജന്‍ധന്‍ യോജന വഴിയൊരുക്കമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വായ്പ തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സാധിക്കുമെന്നതിനാല്‍ സാധാരക്കാരായ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ ഉറ്റുനോക്കുന്നത്.

English summary
Prime Minister Narendra Modi on Thursday launched his government's mega scheme 'Jan Dhan Yojana', declaring that it was aimed at eradicating financial untouchability by providing bank accounts to the poor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X