കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുഞ്ഞ് ജനിച്ചാല്‍ ആശംസാ സന്ദേശം

Google Oneindia Malayalam News

ജയ്പൂര്‍ : പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ കൊന്നു, നവജാത പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി...രാജ്യത്ത് ഏറ്റവുമധികം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്ന രാജസ്ഥാനില്‍ നിന്നും അടുത്തകാലം വരെ നാം കേട്ടറിഞ്ഞ വാര്‍ത്തകള്‍ ഇതൊക്കെയാണ്. എന്നാലിതാ ഒരു
നല്ല വാര്‍ത്ത. പെണ്‍കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആശംസാ സന്ദേശം എന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. സന്ദേശത്തിന്റെ പ്രകാശനത്തിന്റെ ഭാഗമായി തന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 11 മുതല്‍ രാജസ്ഥാനിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ചുവീഴുന്ന പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പ്രിന്റ് ചെയ്ത ആശംസാ സന്ദേശം എത്തിയ്ക്കും.

girlchild

ശിശുദിനമായ നവംബര്‍ 14 മുതല്‍ പദ്ധതി മറ്റ് ആശുപത്രികളിലും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. '' സ്ത്രീകളെ ഒരു മേഖലയില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിച്ചുകൂടാ. ആവശ്യമായ പ്രോത്സാഹനവും സഹായവും നല്‍കിക്കൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനുളള അന്തരീക്ഷം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ മാത്രമെ പുരോഗതി യാഥാര്‍ഥ്യമാകൂ. ''- വസുന്ധര രാജെ പറഞ്ഞു.

English summary
With an aim to encourage the birth of a girl child, Rajasthan government has decided to send a printed message to the parents. congratulating on the birth of a girl in the state. which will be given from the division level government hospitals on October 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X