കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ് എമ്മുകള്‍ക്കും വാര്‍ത്ത പ്രക്ഷേപണം ചെയ്യാം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വൈകാതെ തന്നെ സ്വകാര്യ എഫ് എം സ്റ്റേഷനുകളും വാര്‍ത്ത പ്രക്ഷേപണ രംഗത്തേയ്ക്ക് കടക്കുമെന്ന് സൂചന. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സ്വകാര്യ എഫ് എമ്മുകള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ആകാശവാണിയ്ക്ക് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന എഫ് എം സ്റ്റേഷനുകള്‍ക്കാണ് വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുമതിയുള്ളത്.

വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി സ്വകാര്യ എഫ് എമ്മു കള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ എഫ്എമ്മുകള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുകയുള്ളൂ.

സുരക്ഷാ കാരണങ്ങള്‍ കാട്ടിയാണ് വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ വാര്‍ത്ത വിതരണ മന്ത്രാലയം തയ്യാറാകാതിരുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തേടിയിരുന്നു. ഇതോടെയാണ് പഴയ നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തയ്യാറായത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും പ്രതിരോധ മന്ത്രാലയത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ തീരുമാനം കേന്ദ്രമന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിയ്ക്കും. സ്വകാര്യ എഫ് എമ്മുകള്‍ കൂടി വാര്‍ത്താ പ്രക്ഷേപണ രംഗത്തേയ്ക്ക് കടന്നാല്‍ നിലവില്‍ മാധ്യമങ്ങള്‍ തമ്മിലുള്ള കിട മത്സരം വര്‍ദ്ധിയ്ക്കുമെന്നുറപ്പ്.

English summary
Private FM's may get permission to broadcast news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X