കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാര്‍ വിശ്വാസിനെ കൊല്ലാന്‍ പ്രിയങ്ക ഗാന്ധി?

Google Oneindia Malayalam News

അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കുമാര്‍ വിശ്വാസ് ആരോപിച്ചു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായാണ് കുമാര്‍ വിശ്വാസ് മത്സരിക്കുന്നത്. ബി ജെ പിയിലെ സ്മൃതി ഇറാനിയാണ് ഇരുവര്‍ക്കും എതിരായി അമേഠിയില്‍ ഇറങ്ങുന്നത്.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുലിനും പ്രിയങ്കയ്ക്കും എതിരെ കുമാര്‍ വിശ്വാസ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്കയുടെ കാറിനരികില്‍ നിന്ന് ഒരാള്‍ കുമാര്‍ വിശ്വാസിനെ ഞാന്‍ വെടിവെക്കും എന്ന് പറയുന്ന വീഡിയോയും കുമാര്‍ വിശ്വാസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

kumar-vishwas

എന്നാല്‍ കുമാര്‍ വിശ്വാസിന്റെ ആരോപണങ്ങളെ പ്രിയങ്ക ഗാന്ധി തള്ളിക്കളഞ്ഞു. കുമാര്‍ വിശ്വാസിനെ തന്റെ ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ച പ്രിയങ്ക തെറ്റിദ്ധാരണകള്‍ മാറ്റാനായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അമേഠിയില്‍ പ്രചാരണ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ഏപ്രില്‍ 30 നാണ് ഇവിടെ വോട്ടെടുപ്പ്.

നേരത്തെ സഹോദരനായ വരുണ്‍ ഗാന്ധിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നരേന്ദ്ര മോദിക്കും അരവിന്ദ് കെജ്രിവാളിനും എതിരായി വാരണാസിയില്‍ നിന്നും മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം കാണിച്ചിരുന്നെങ്കിലും പാര്‍ട്ടി സമ്മതിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കും വേണ്ടി മാത്രം തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയാല്‍ മതിയെന്ന തീരുമാനത്തിലാണ് പ്രിയങ്ക.

English summary
Priyanka, Rahul Gandhi are trying to kill me: AAP leader Kumar Vishwas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X