കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയില്‍ പൊലിഞ്ഞത് 28 ജീവന്‍, തിരച്ചില്‍ തുടരുന്നു...ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

പൂനെ: മണ്ണിടിച്ചില്‍ പൂനെയിലെ ഒരു ഗ്രാമം തന്നെ ഇല്ലാതായ സ്ഥിതിയാണ്. 28 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. എട്ട് പേരെ രക്ഷിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

പൂനെയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള മാലിന്‍ ഗ്രാമത്തിലായിരുന്നു കനത്ത മഴയില്‍ കുന്നിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഗ്രാമവാസികളില്‍ അധികവും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ദുരന്തമേഖല സന്ദര്‍ശിച്ചു.

ദുരിതാശ്വാസത്തിന് മുഖ്യമന്ത്രി

ദുരിതാശ്വാസത്തിന് മുഖ്യമന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മണ്ണിടിച്ചിലുണ്ടായ മാലിന്‍ ഗ്രാമം സന്ദര്‍ശിക്കുന്നു.

എന്തുണ്ട് ബാക്കി

എന്തുണ്ട് ബാക്കി

മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടിന് മുന്നില്‍

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

മണ്ണിടിച്ചില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ നീക്കുന്നു.

മണം പിടിക്കാന്‍

മണം പിടിക്കാന്‍

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യ ഗന്ധം പിടിച്ചെടുക്കാന്‍ പ്രത്യേക പരിശീലനം നേടിയ നായ്ക്കളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

ആശ്വസിപ്പിക്കാനാകാതെ

ആശ്വസിപ്പിക്കാനാകാതെ

ഒരു ഗ്രാമം മുഴുന്‍ ഇല്ലതായത് വിശ്വസിക്കാനായിട്ടില്ല ഇപ്പോഴും ഇവിടുത്തുകാര്‍ക്ക്.

അവശിഷ്ടങ്ങള്‍

അവശിഷ്ടങ്ങള്‍

മണ്ണിനടിയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുക്കുന്നു.

തകര്‍ന്ന വീട്

തകര്‍ന്ന വീട്

മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്ന് വീട്.

പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി

ഇവിടെ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനായിട്ടില്ല. മണ്ണും വെള്ളവും കുത്തിയൊലിച്ചപ്പോള്‍ എല്ലാം അതിനൊപ്പം പോയി.

English summary
Pune district landslide: Families of victims to get Rs 2 lakh from Centre. Death toll reached 28 .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X