കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാര്‍ക്ക് നന്ദിയുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

അമേഠി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി അമേഠിയിലെത്തി. കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം കിട്ടിയ ഗ്രാമങ്ങളാണ് പാര്‍ട്ടി വൈസ് പ്രസിഡണ്ട് കൂടിയായ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ലഖ്‌നോവില്‍ നിന്നും കാറോടിച്ചാണ് രാഹുല്‍ തന്റെ വോട്ടര്‍മാരെ കാണാനെത്തിയത്. ബാപുപൂര്‍ സരയ്യ, ഗൗരു ദുബെ, ബന്‍സി തൗരി തുടങ്ങിയ ഗ്രാമങ്ങളാണ് എം പി സന്ദര്‍ശിച്ചത്.

ബാപുപൂര്‍ സരയ്യ, ഗൗരു ദുബെ എന്നിവിടങ്ങളില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ടാങ്കുകള്‍ നിര്‍മിക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കി. പിന്നീട് കോണ്‍ഗ്രസ് നേതാവ് സംഗ് ബഹാദൂര്‍ സിംഗിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. അമേഠിയിലെ സാധാരണക്കാര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്.

rahul-gandhi-

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുന്നത്. മെയ് 21 ന് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ എം പിയായ ശേഷം അമേഠിയില്‍ വന്നത്. ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയും അമ്മ സോണിയാ ഗാന്ധിയുടെ റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിലാണ് രാഹുല്‍ അമേഠിയില്‍ നിന്നും ജയിച്ചത്. രാഹുലിനും സ്മൃതി ഇറാനിക്കും പുറമേ ആം ആദ്മി പാര്‍ട്ടിയിലെ കുമാര്‍ വിശ്വാസും അമേഠിയില്‍ മത്സരിച്ചു. ബി ജെ പിക്കും എ എ പിക്കും പിന്നാലെ മൂന്നാം സ്ഥാനത്ത് വരെയായിപ്പോയെങ്കിലും രാഹുല്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് രാഹുല്‍ അമേഠിയില്‍ നിന്നും ജയിക്കുന്നത്.

English summary
Rahul Gandhi visits Amethi, thanks people for support in elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X