കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെക്കുറിച്ച് അപവാദം, ആഭ്യന്തരമന്ത്രിക്ക് അതൃപ്തി

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിയും ബി ജെ പി മുന്‍ അധ്യക്ഷനുമായ രാജ്‌നാഥ് സിംഗിന് പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടോ. ഉണ്ട് എന്നാണ് രാജ്‌നാഥ് സിംഗ് തന്നെ പറയുന്നത്. പാര്‍ട്ടിയിലെ ശത്രുക്കള്‍ തന്റെ മകന്‍ പങ്കജ് സിംഗിനെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നു എന്നാണ് രാജ്‌നാഥ് സിംഗ് ആര്‍ എസ് എസ് നേതൃത്വത്തിന് മുന്നില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് തനിക്കുള്ള ആശങ്ക അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിനെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. പങ്കജിനെക്കുറിച്ച് മോദിക്ക് നല്ല അഭിപ്രായമായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലല്ല കാര്യങ്ങള്‍ എന്നും തന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് രാജ്‌നാഥ് ആര്‍ എസ് എസ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.

rajnath-singh

ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പിനുള്ള ലിസ്റ്റില്‍ നിന്നും മോദി നേരിട്ട് ഇടപെട്ട് പങ്കജ് സിംഗിനെ ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്. നോയിഡ സീറ്റിലേക്കാണ് പങ്കജ് സിംഗിന്റെ പേര് പരിഗണിച്ചിരുന്നത്. 35 കാരനായ പങ്കജ് സിംഗ് ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ജനറല്‍ സെക്രട്ടറിയാണ്.

പാര്‍ട്ടി അധ്യക്ഷനായിരിക്കേയും രാജ്‌നാഥ് സിംഗ് മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2009 ല്‍ അരുണ്‍ ജെയ്്റ്റ്‌ലിയുമായി ഉണ്ടായ വഴക്ക് മാധ്യമശ്രദ്ധ നേടിയിരുന്നു. സുധാന്‍ശു മിത്തലിനെ ആസാമിലെ പാര്‍ട്ടിയിലെ ഇന്‍ ചാര്‍ജ് ആക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും വഴക്കടിച്ചത്.

English summary
Home Minister and former BJP President Rajnath Singh has expressed concerns to the RSS leadership over false stories being spread about his son Pankaj Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X