കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ ഇറക്കാന്‍ രാം ജത്മാലാനി എത്തും

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കിടക്കുന്ന ജയലളിതയെ ഇറക്കാന്‍ പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി നേരിട്ടെത്തും. കോടതി നവരാത്രി അവധിയില്‍ ആയതിനാല്‍ പ്രത്യേക ബഞ്ചില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. ഹര്‍ജി സെപ്റ്റംബര്‍ 30 ന് കോടതി പരിഗണനക്കെടുക്കും.

രാജ്യത്തെ പല വിവാദ കേസുകളിലും ഹാജരായി ചരിത്രം സൃഷ്ടിച്ച കക്ഷിയാണ് രാം ജത്മലാനി. കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജത്മലാനി തന്നെ ഹാജരാകുമെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.

Ram Jethmalani

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ശിക്ഷിച്ച കോടതി വിധിയില്‍ രാം ജത്മനലാനി ദു:ഖം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ജത്മലാനി തന്നെ നേരിട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ കക്ഷിയാണ് രാം ജത്മലാനി. ഇന്ദിര ഗാന്ധി വധക്കേസിലും പ്രതികള്‍ക്ക് വേണ്ടി ജത്മലാനി ഹാജരായി. അധോലോക നായകന്‍ ഹാജി മസ്താന് വേണ്ടിയും ഹര്‍ഷദ് മേത്തകും വേണ്ടി ജത്മലാനി കോടതിയില്‍ വാദിച്ചു.

ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് വേണ്ടി ഹവാല കേസില്‍ വാദിച്ച ജത്മലാനി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ചോദ്യം ചെയ്തും കോടതിയിലെത്തി. സോറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് വേണ്ടി ഹാജരായ ജത്മലാനി ടുജി സ്‌പെക്ടം കേസില്‍ കനിമൊഴിക്ക് വേണ്ടിയും വാദിച്ചു.

രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകന്‍ എന്നാണ് രാം ജത്മലാനിയെ വിശേഷിപ്പിക്കാറുള്ളത്. ജയലളിതയെ ജയിലില്‍ നിന്ന് പുറത്തിറക്കാനും കുറ്റ വിമുക്തയാക്കാനും ജത്മലാനിക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് എഐഎഡിഎംകെ നേതാക്കളും ജയലളിതയും.

English summary
Ram Jethmalani to repeat history, likely to defend jailed Jayalalithaa in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X