കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളിലും 100 ശതമാനം വിദേശ നിക്ഷേപം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സൈന്യത്തിലും റെയില്‍വേയിലും മാത്രമല്ല, വാര്‍ത്താമാധ്യമ മേഖലയിലും മോദി സര്‍ക്കാര്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാധ്യമ മേഖലയില്‍ വിദേശാധിപത്യം വരുന്നതിനെതിരെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്.

മാധ്യമ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശക്തമാകുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ നല്‍കുന്ന സൂചനകള്‍ ഇതുതന്നെയാണ്.

FDI Media

ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന് ജാവദേക്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദ ഹിന്ദു നടത്തിയ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ആയിരുന്നു ദൂരദര്‍ശനേയും എഐആറിനേയും സംബന്ധിച്ചുളള ജാവദേക്കറുടെ പ്രസ്താവന.

വാര്‍ത്താ മാധ്യമങ്ങളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുകയാണെന്നാണ് ജാവദേക്കര്‍ നേരത്തെ പറഞ്ഞത്. ഓഹരി ഉടമകളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ സ്വരൂപിക്കുന്നുണ്ട്. എന്നാല്‍ തിരക്ക് പിടിച്ച് ഇതില്‍ ഒരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് അനുവദനീയം. എന്നാല്‍ വിനോദ മാധ്യമങ്ങളില്‍ ഇത് 100 ശതമാനം സാധ്യമാണ്. രാജ്യത്തിന്റെ രാഷ്ട്രീയ സാസ്‌കാരികാന്തരീക്ഷത്തില്‍ വിദേശ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സാഹചര്യം ഉണ്ടാകും എന്നതിനാലാണ് വാര്‍ത്താ മാധ്യമങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളത്.

English summary
Seeking inputs on allowing 100% FDI in news media: Prakash Javadekar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X