കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഒരു വര്‍ഷത്തേക്ക് വിമര്‍ശിക്കേണ്ടെന്ന് ആര്‍ എസ് എസ്

  • By Gokul
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയെ വിമര്‍ശിക്കുന്നതിന് തിടുക്കം കാട്ടേണ്ടെന്ന് ആര്‍എസ്എസ് തങ്ങളുടെ മറ്റു പോഷക സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്തിടെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ സംഘപരിവാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഭാരതീയ മസ്ദൂര്‍ സംഘ്, സംഘ് പരിവാര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശനവും പ്രതിഷേധവും വേണ്ടെന്നാണ് നിര്‍ദ്ദേശം.

modi-1

തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും, പ്രതിരോധം, ഇന്‍ഷുറന്‍സ്, റെയില്‍വെ തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപം ഉയര്‍ത്താനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഭാരതീയ മസ്ദൂര്‍ സംഘ് രംഗത്തെത്തുകുയം ചെയ്തു. ഈ കാര്യങ്ങളില്‍ സംഘ് പരിവാറും മോദിയെയും സര്‍ക്കാരിനെയും എതിര്‍ത്തിരുന്നു. സ്വദേശി ജാഗരണ്‍ മഞ്ച് ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിഷയത്തില്‍ സര്‍ക്കാരിനെ രംഗത്തെത്തി.

ഇന്‍ഷൂറന്‍സ് ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ ചെറുക്കുമെന്നും സമരം തുടങ്ങുമെന്നും ഈ സംഘടനകള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് സര്‍ക്കാരിനെതിരെ മൃദു സമീപനം കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷമെങ്കിലും തങ്ങളുടെ നയം നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

English summary
RSS demands to stop criticism on Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X